അഗളി: അട്ടപ്പാടിയിലെ വീട്ടിക്കുണ്ട് ഭാഗത്ത് അവശനിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. അഞ്ച് വയസ്സ് തോന്നിക്കുന്ന കുട്ടികൊമ്പനാണ് ചരിഞ്ഞത്. ആനയുടെ കീഴ്ത്താടി നീരുവെച്ച് വീർത്ത നിലയിലാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെ സമീപത്തെ കോളനിവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് അഗളി റേഞ്ച് ഓഫിസർ ഉദയെൻറ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തിയിരുന്നു. തുടർന്ന് അഗളി വെറ്ററിനറി സർജൻ നവീൻ സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷ നൽകാൻ ശ്രമിച്ചെങ്കിലും ആന അക്രമാസക്തമായതിനാൽ കഴിഞ്ഞില്ല. വൈകുന്നേരത്തോടെ ആന നിലത്ത് കിടക്കുന്ന അവസ്ഥയിലായി.
കീഴ്ത്താടിക്ക് വ്രണമുണ്ടായ സാഹചര്യത്തിൽ ആന ദിവസങ്ങളായി ഭക്ഷണം കഴിച്ചിരിക്കാൻ സാധ്യതയിെല്ലന്നും ഇതാകാം അവശതക്ക് കാരണമായതെന്നും കരുതുന്നതായി ഡോക്ടർ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.