വെള്ളിക്കുളങ്ങര: പോത്തന്‍ചിറയില്‍ സ്വകാര്യ പറമ്പിലെ സെപ്റ്റിക് ടാങ്കില്‍ വീണ് കാട്ടാന ചെരിഞ്ഞു. പോത്തന്‍ചിറ വനാതിര്‍ത്തിയിലുള്ള റബര്‍ തോട്ടത്തിലെ ആളൊഴിഞ്ഞ വീടിനോടുചേര്‍ന്ന ടാങ്കിലാണ് കഴിഞ്ഞ രാത്രി കാട്ടാന വീണത്.
വെള്ളിക്കുളങ്ങര പഞ്ഞിക്കാരന്‍ ജോണ്‍സന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ടാങ്കിലാണ് ആന വീണത്. സ്ലാബ് തകര്‍ന്ന് തുമ്പിക്കൈയും മുന്‍കാലുകളും അടക്കം കുഴിയില്‍ കുടുങ്ങിയതാണ് മോഴ ഇനത്തിലുള്ള കാട്ടാനയുടെ ദാരുണമായ അന്ത്യത്തിന് കാരണമെന്ന് കരുതുന്നു.
ചൊവ്വാഴ്ച രാവിലെ നാട്ടുകാരാണ് വനപാലകരെ വിവരമറിയിച്ചത്. വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ജോബിന്‍ ജോസഫിന്‍റെ നേതൃത്വത്തില്‍ വനപാലകരെത്തി ആനയെ പുറത്തെടുക്കാൻ നടപടി സ്വീകരിച്ചു. മണ്ണുമാന്തി യന്ത്രത്തിന്‍റെ സഹായത്തോടെയാണ് ജഡം പുറത്തെടുത്തത്. വെറ്ററിനറി സര്‍ജന്‍റെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം കാരിക്കടവ് വനത്തിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.