കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തിൽ ബംഗളൂരുവിൽ നിന്നെത്തിയ ഇൻഡിഗോ വിമാനം അടിയന്തര ലാൻഡിങ് നടത്തി. വിമാനത്തിെൻറ വലത് ചിറകിൽ തീയുള്ളതായി പൈലറ്റിന് സംശയം തോന്നിയതിനെതുടർന്നായിരുന്നു ഞായറാഴ്ച രാവിലെ 10.40ഒാടെ എമർജൻസി ലാൻഡിങ്. 67 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
അപകട സാധ്യതയറിഞ്ഞ പൈലറ്റ് ഉടന്‍ കരിപ്പൂര്‍ വ്യോമഗതാഗത വിഭാഗത്തെ അറിയിച്ചു. സന്ദേശത്തെതുടർന്ന് എ.ടി.സി അടിയന്തര ലാൻഡിങ്ങിനുള്ള സൗകര്യം ഒരുക്കുകയായിരുന്നു. റണ്‍വേയില്‍ പറന്നിറങ്ങിയ വിമാനം ഏപ്രണിലേക്ക് കയറാതെ മുന്നോട്ടുനീങ്ങി പടിഞ്ഞാറ് ഭാഗത്ത് കൊണ്ടുപോയാണ് നിർത്തിയത്.
അഗ്നിശമന സേനയും സുരക്ഷസേനയും ഉടനെത്തി. യാത്രക്കാരെ പുറത്തിറക്കി പ്രത്യേക വാഹനത്തില്‍ ടെര്‍മിനലില്‍ എത്തിച്ചു. സുരക്ഷ ഉറപ്പുവരുത്തിയ ശേഷം വിമാനം പുഷ്പാക്ക് ട്രാക്ടര്‍ ഉപയോഗിച്ച് ഏപ്രണില്‍ എത്തിച്ചു. ഇതിൽ ബംഗളൂരുവിലേക്ക് പോകാനെത്തിയവരെ പിന്നീട് മറ്റ് വിമാനത്തില്‍ കൊണ്ടുപോയി. തകരാറിലായ വിമാനം എൻജിനീയറിങ് വിഭാഗം പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.