കരിപ്പൂർ: റൺേവ നവീകരണത്തിനായി 2015ൽ നിർത്തിയ വലിയ വിമാനങ്ങളുടെ സർവിസുകൾ പുനര ാരംഭിക്കുന്നതിന് മുന്നോടിയായി കോഴിക്കോട് വിമാനത്താവളത്തിൽ ദുബൈ വിമാനക്കമ് പനിയായ എമിറേറ്റ്സ് സംഘം നടത്തിയ സുരക്ഷ വിലയിരുത്തൽ തൃപ്തികരം.
സർവിസ് ആരം ഭിക്കുന്നതിന് മുന്നോടിയായി വിമാനത്താവള അതോറിറ്റിയും എമിറേറ്റ്സും ധാരണാപത് രം ഒപ്പിട്ടു. ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അനുമതി ലഭിച്ചാൽ ഉ ടൻ ആരംഭിക്കുന്നതിന് തയാറാണെന്നാണ് എമിറേറ്റ്സ് വിമാനത്താവള അതോറിറ്റിയെ അറിയിച്ചിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെ എമിറേറ്റ്സ് വൈസ് പ്രസിഡൻറ് മോഹൻ ശർമ, സീനിയർ ഫ്ലൈറ്റ് ഓപറേഷൻ എൻജിനീയർ മന്ദാർ വേലാങ്കർ, സിവിൽ എവിയേഷൻ െലയ്സൻ മാനേജർ മുനവ്വർ ഹാഷിക്, എൻജിനീയർ ഷമീർ കാലടി, അക്കൗണ്ട്സ് മാനേജർ രവികേഷ് എന്നിവരാണ് കരിപ്പൂരിൽ എത്തിയത്.
കോഴിക്കോട്-ദുബൈ സെക്ടറിൽ ബി 777-300 ഇ.ആർ, ബി 777-200 എൽ.ആർ വിമാനങ്ങൾ ഉപയോഗിച്ച് സർവിസ് നടത്തുന്നതിനാണ് എമിറേറ്റ്സ് താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഇൗ വിഭാഗത്തിൽപ്പെടുന്ന വിമാനങ്ങളുടെ സുരക്ഷ വിലയിരുത്തുന്നതിെൻറ ഭാഗമായി സംഘം റൺവേ, ഏപ്രൺ, റെസ അടക്കമുള്ള സ്ഥലങ്ങൾ സന്ദർശിച്ചു.
സർവിസ് തുടങ്ങുന്നതിനായി കമ്പാറ്റബിലിറ്റി പഠനറിപ്പോർട്ട് തയാറാക്കേണ്ടതുണ്ട്. നേരത്തേ എയർ ഇന്ത്യക്ക് വേണ്ടി തയാറാക്കിയ റിപ്പോർട്ട് അതോറിറ്റിയുടെ കൈവശമുണ്ട്. ഇവയിൽ എമിറേറ്റ്സ് സർവിസ് നടത്തുന്ന വിമാനത്തിെൻറ സാേങ്കതികവശങ്ങൾ ഉൾപ്പെടുത്തണം. ഇതിനായി സാേങ്കതികവിവരങ്ങൾ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ചക്കകം നൽകാമെന്നാണ് എമിറേറ്റ്സ് അറിയിച്ചിരിക്കുന്നത്. നടപടികൾക്ക് ഒടുവിൽ സാധ്യത റിപ്പോർട്ട് അന്തിമ അനുമതിക്കായി ഡി.ജി.സി.എക്ക് സമർപ്പിക്കാനും ധാരണയായി.
വിമാനത്താവളത്തിലെ വിവിധ വകുപ്പുമേധാവികൾ ഉൾപ്പെടെയുള്ളവരുമായും സംഘം കൂടിക്കാഴ്ച നടത്തി. വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസ റാവു, വ്യോമഗതാഗത വിഭാഗം (എ.ടി.സി) മേധാവി മുഹമ്മദ് ഷാഹിദ്, എ.ടി.സി ജോ. ജനറൽ മാനേജർ ഒ.വി. മാക്സിസ്, എ.ടി.സി ഡി.ജി.എം ആൻഡ് സേഫ്റ്റി മാനേജർ എം.വി. സുനിൽ, കമ്യൂണിക്കേഷൻ ജോയൻറ് ജനറൽ മാനേജർ മുനീർ മാടമ്പത്ത്, ഒാപറേഷൻസ് വിഭാഗം ഡി.ജി.എം ജയവർധൻ എന്നിവർ ചർച്ചയിൽ സംബന്ധിച്ചു. മലബാർ ഡവലപ്മെൻറ് ഫോറം പ്രസിഡൻറ് കെ.എം. ബഷീർ, നിർവാഹക സമിതി അംഗങ്ങളായ കെ.സി. അബ്ദുറഹ്മാൻ, ഇസ്മായിൽ പുനത്തിൽ, മുഹമ്മദ് ഹസ്സൻ എന്നിവരും എമിറേറ്റ്സ് അധികൃതരുമായി കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.