കൊച്ചി മെട്രോയിൽ ആദ്യ യൂനിയൻ പ്രവർത്തനം തുടങ്ങി

കൊച്ചി: കൊച്ചി മെട്രോയിൽ ആദ്യ തൊഴിലാളി യൂനിയൻ പ്രവർത്തനം തുടങ്ങി. കൊച്ചി മെട്രോ എംപ്ലോയീസ് യൂനിയൻ എന്ന് പേരിട ്ട സംഘടനയുടെ ഉദ്ഘാടനം തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണൻ നിർവഹിച്ചു. യൂനിയൻ എന്നത് കൊടി പിടിച്ച് സമരം ചെയ്ത് സ്ഥാപനം പൂട്ടാനുള്ള ഒന്നാണെന്ന ചിന്ത മാറണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു.

എക്സിക്യുട്ടീവ് വിഭാഗത്തിലെയും ഇതര വിഭാഗത്തിലെയും കെ.എം.ആർ.എല്ലിന്‍റെ ജീവനക്കാരെ ഉൾപ്പെടുന്നതാണ് യൂനിയൻ. 170 പേരുള്ള എക്സിക്യൂട്ടീവ് വിഭാഗത്തിൽനിന്ന് ഏതാനും പേർ മാത്രമാണ് യൂനിയൻ അംഗത്വമെടുത്തിട്ടുള്ളത്. എന്നാൽ, നോൺ എക്സിക്യുട്ടീവ് വിഭാഗത്തൽനിന്ന് ഭൂരിഭാഗം പേരും യൂനിയനിൽ ചേർന്നിട്ടുണ്ട്. സ്റ്റേഷൻ കൺട്രോളർ ജെ. ജയലാലാണ് പ്രസിഡന്‍റ്. സ്റ്റേഷൻ എൻജിനീയർ എം.എം സിബിയാണ് സെക്രട്ടറി.

Tags:    
News Summary - employees union inaugurated in kochi metro-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.