അറബി ഭാഷയുടെ തൊഴിൽ സാധ്യത ഉപയോഗപ്പെടുത്തണം -അടൂർ പ്രകാശ് എം.പി

തിരുവനന്തപുരം: അറബി ഭാഷ തുറന്നുതരുന്ന അനന്തമായ തൊഴിൽ സാധ്യതകൾ കേരളം ഉപയോഗപ്പെടുത്തണമെന്ന് അഡ്വ. അടൂർ പ്രകാശ് എം.പി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ, വിശിഷ്യാ കേരളത്തിന്റെ സാമ്പത്തിക വളർച്ചയുടെ പ്രധാന കാരണമായ ഗൾഫ് കുടിയേറ്റത്തെ വേണ്ട വിധം ഇനിയും കേരളീയർക്ക് ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അസംഘടിത തൊഴിൽ മേഖലകൾ വിട്ട് മറ്റുള്ള വിവര സാങ്കേതിക, അധ്യാപന രംഗങ്ങളിലേക്ക് കൂടി കടന്ന് ചെല്ലാൻ നമുക്കാകണമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ (എൻ.ഇ.പി. 2020) ഭാഷാപഠനത്തോട് കേന്ദ്രം കാണിച്ച അവഗണനക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള സർവകലാശാല അറബി വിഭാഗം സംഘടിപ്പിച്ച അന്താരാഷ്ട്ര അറബി ഭാഷാദിനാഘോഷം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ പാർലമെൻറിൽ നടക്കുന്ന ചർച്ചകളിൽ ഈ വിഷയം ഉന്നയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Employment potential of Arabic language should be utilized - Adoor Prakash MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.