തിരുവനന്തപുരം: മരണത്തിന് എട്ടു മാസം മുമ്പ് സംഗീതജ്ഞൻ ബാലഭാസ്കറിെൻറ പേരിലെടുത്ത ഇൻഷുറൻസ് പോളിസിയെക്കുറിച്ചും സി.ബി.ഐ അന്വേഷണം. ബാലഭാസ്കറിെൻറത് അപകടമരണമല്ലെന്ന ആക്ഷേപത്തിെൻറ പശ്ചാത്തലത്തിൽ നടക്കുന്ന അന്വേഷണത്തിെൻറ ഭാഗമായാണ് ഇതും പരിശോധിക്കുന്നത്. ബാലഭാസ്കറിെൻറ മുൻ മാനേജറും സ്വർണക്കടത്ത് കേസ് പ്രതിയുമായ വിഷ്ണു സോമസുന്ദരത്തിെൻറ ഫോണ്‍ നമ്പറും ഇ-മെയിലുമാണ് പോളിസിയിൽ ചേർത്തിരിക്കുന്നത്.
അന്വേഷണഭാഗമായി എൽ.ഐ.സി മാനേജർ, െഡവലപ്മെൻറ് ഓഫിസര്‍ എന്നിവരെ സി.ബി.ഐ ചോദ്യം ചെയ്തു. ബാലഭാസ്കറിെൻറ ഭാര്യ ലക്ഷ്മിയാണ് പോളിസിയുടെ നോമിനി. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സുഹൃത്തുക്കള്‍ ശ്രമിച്ചെന്ന ബന്ധുക്കളുടെ പരാതിയിലാണ് അന്വേഷണം. ബാലഭാസ്കറിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരെയും ചോദ്യം ചെയ്തു. ബാലഭാസ്കർ നേരിട്ടെത്തിയാണ് രേഖകള്‍ ഒപ്പിട്ടതെന്നും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന മാനേജർ എന്ന നിലയിൽ വിഷ്ണുവിെൻറ ഫോൺ നമ്പറും ഇ -മെയിലും നൽകിയത് ബാലഭാസ്കറാണെന്നും ഉദ്യോഗസ്ഥർ മൊഴി നൽകി. ബന്ധുക്കളുടെ പരാതിയുള്ളതിനാൽ ഇൻഷുറൻസ് തുകയായ 93 ലക്ഷം രൂപ എൽ.ഐ.സി കൈമാറിയിട്ടില്ല.
അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയ കെ.എസ്.ആർ.ടി.സി ഡ്രൈവർ അജിയുടെ മൊഴിയും രേഖപ്പെടുത്തി. വാഹനമോടിച്ചത് ആരാണെന്ന് സംശയമുയർന്നത് അജിയുടെ മൊഴിയോടെയാണ്. പച്ച ഷർട്ട് ധരിച്ചയാളാണ് ഡ്രൈവർ സീറ്റിലുണ്ടായിരുന്നതെന്നാണ് അജിയുടെ മൊഴി. അപകടം നടക്കുമ്പോൾ പച്ച ഷർട്ട് ധരിച്ചിരുന്നത് ഡ്രൈവർ അർജുനാണ്. അപകടസമയത്ത് കാറോടിച്ചിരുന്നത് ബാലഭാസ്കറാണെന്നായിരുന്നു അജിയുടെ ആദ്യ മൊഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.