കൊച്ചി: ഐ.എസ് ബന്ധമാരോപിച്ച് ആറു പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അന്വേഷണം കൂടുതല്‍ മേഖലകളിലേക്ക് നീളുന്നു. അറസ്റ്റിലായവര്‍ നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന്‍െറ വിവിധ മേഖലകളിലേക്കും വ്യക്തികളിലേക്കും അന്വേഷണം വ്യാപിക്കുന്നത്.
ടെലിഗ്രാം ആപ്ളിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പ്രതികള്‍ രൂപവത്കരിച്ച ചാറ്റ് ഗ്രൂപ്പില്‍ 15 അംഗങ്ങളുണ്ടെന്ന് കണ്ടത്തെിയെങ്കിലും ഇവരുടെ ബന്ധം ഇതിലും വിപുലമാണെന്നാണ് പ്രാഥമിക അന്വേഷണം നല്‍കുന്ന സൂചന. ടെലിഗ്രാം ചാറ്റ് ഗ്രൂപ് വഴി ഐ.എസ് മനോഭാവമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തെന്നാണ് പ്രതികള്‍ക്കെതിരായ എന്‍.ഐ.എയുടെ ആരോപണം. ഇവര്‍ അറസ്റ്റിലായിട്ടും സാമൂഹിക മാധ്യമങ്ങളിലൂടെ ചില കാര്യങ്ങള്‍ പ്രചരിക്കുന്നത് ഗൗരവത്തിലെടുത്ത് ഇതിന് പിന്നില്‍ തീവ്രവാദ ചിന്താഗതിക്കാരുണ്ടെന്ന നിഗമനത്തില്‍ ആ നിലക്കും അന്വേഷണം നീളുന്നുണ്ട്.
എന്‍.ഐ.എയുടെ കസ്റ്റഡിയിലുണ്ടെന്ന് കരുതുന്ന നാലു പേരെ ഉപയോഗിച്ച് ഐ.എസ് ബന്ധമുണ്ടെന്ന് കരുതുന്ന പരമാവധി കേന്ദ്രങ്ങള്‍ കണ്ടത്തൊനും വ്യക്തികളെ തിരഞ്ഞുപിടിക്കാനുമുള്ള ശ്രമങ്ങളും നടക്കുന്നു.
ഇതിനിടെ എന്‍.ഐ.എ അറസ്റ്റുചെയ്തവരുടെ വെളിപ്പെടുത്തലിന്‍െറ പശ്ചാത്തലത്തില്‍ രണ്ട് ഹൈകോടതി ജഡ്ജിമാരുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ പൊലീസ് നടപടി തുടങ്ങി. നിലവിലെ സംവിധാനത്തിന് പുറമെ ഈ ജഡ്ജിമാര്‍ക്ക് സുരക്ഷാ സേനയുടെ പൈലറ്റ് വാഹനം ഏര്‍പ്പെടുത്താനും കൂടുതല്‍ പൊലീസുകാരെ ഉള്‍പ്പെടുത്തി സുരക്ഷ കൂട്ടാനുമാണ് തീരുമാനം.
കേരളത്തിലെ രണ്ട് രാഷ്ട്രീയ നേതാക്കള്‍, പൊലീസ് ഉദ്യോഗസ്ഥന്‍ എന്നിവരും ഇവരുടെ ഹിറ്റ്ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. ഇവര്‍ക്കും സുരക്ഷ ഒരുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ, കണ്ണൂര്‍ സ്വദേശികളായ മുഹമ്മദ് ഫയാസ്, സാദിഖ് എന്നിവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി സൂചനയുണ്ട്. എന്നാല്‍, ഇവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രഥമവിവര റിപ്പോര്‍ട്ട് അടക്കം കോടതിയില്‍ നല്‍കിയ രേഖകളൊന്നും പുറത്തറിയിക്കാതെ രഹസ്യമായാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്. കണ്ണൂര്‍ മേക്കുന്ന് കനകമലയില്‍ രഹസ്യ യോഗം നടത്തുന്നതിനിടെയാണ് ആറു പേര്‍ എന്‍.ഐ.എയുടെ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.