തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്ര യാതൊരു തരത്തിലും ദുരിതാശ്വാസപ്രവർത്തനങ്ങളെ ബാധിക്കില്ലെന്നു വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ. സംസ്ഥാനത്ത് ഭരണസ്തംഭനം ഉണ്ടാകില്ല. ഇതുവരെ എങ്ങനെയാണോ അതുപോലെതന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരുടെ വിദേശയാത്രയിൽ മാറ്റമില്ലെന്നും മന്ത്രിമാർ നേരിട്ടുപോയാൽ വിദേശത്തുനിന്നു കേരളത്തിന് പ്രളയ ദുരിതാശ്വാസം നടത്തുന്നതിനു കൂടുതൽ സഹായം ലഭിക്കുമെന്നും ജയരാജൻ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയൻ വൈദ്യ പരിശോധനക്കായാണ് അമേരിക്കയിലേക്ക് പോയത്. അത് പൂര്‍ത്തിയാകുന്ന പക്ഷം മടങ്ങി വരും. മന്ത്രിസഭായോഗമുള്പ്പടെ എല്ലാ സംവിധാനങ്ങളും കൃത്യമായി നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ അഭാവത്തിൽ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകളും ജയരാജൻ സ്വീകരിക്കും. ദുരിതാശ്വാസ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് ഒരാഴ്ച മന്ത്രിമാർ ചുമതലയുള്ള ജില്ലകളിൽ ആയിരിക്കുന്ന സാഹചര്യത്തിൽ ഈയാഴ്ച മന്ത്രിസഭ ചേരില്ല. ചികിത്സയിലായിരിക്കുമെങ്കിലും ഇ- ഫയൽ സംവിധാനം വഴി ഒൗദ്യോഗിക ഫയലുകൾ മുഖ്യമന്ത്രി അമേരിക്കയിൽ ഇരുന്നു ഒപ്പിടും. അമേരിക്കയിലെ ചിക്തിസക്കു ശേഷം 17-നു മുഖ്യമന്ത്രി മടങ്ങിയെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.