കണ്ണൂർ: ആരോഗ്യമന്ത്രി കെ.കെ. ശൈലജ മട്ടന്നൂരിലും കേന്ദ്രകമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ തളിപ്പറമ്പിലും മത്സരിക്കും. മട്ടന്നൂരിലെ സിറ്റിങ് സീറ്റ് ഒഴിയുന്ന മന്ത്രി ഇ.പി. ജയരാജൻ സംഘടന ചുമതലയിലേക്ക് മാറും. കോടിയേരി ബാലകൃഷ്ണെൻറ പിൻഗാമിയായി സി.പി.എം സംസ്ഥാന സെക്രട്ടറിയാകുമെന്നാണ് റിപ്പോർട്ട്.
മുതിർന്ന നേതാവും മുൻ ജില്ല സെക്രട്ടറിയുമായ പി. ജയരാജനും സാധ്യത പട്ടികയിൽ പറഞ്ഞുകേട്ട, മുൻമന്ത്രിയും മുൻ എം.പിയുമായ പി.കെ. ശ്രീമതിയും സ്ഥാനാർഥി പട്ടികയിൽ ഉണ്ടാവില്ല. സ്ഥാനാർഥി പട്ടികക്ക് അന്തിമ രൂപം നൽകാൻ സി.പി.എം സംസ്ഥാന സമിതി ഇന്ന് ചേരുേമ്പാൾ കണ്ണൂരിലെ ചിത്രം ഇതാണ്. തുടർച്ചയായി രണ്ടുതവണ ജയിച്ചവർ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം കർശനമായി നടപ്പാക്കുന്നതാണ് ഇ.പി. ജയരാജനെ മത്സര രംഗത്തുനിന്ന് മാറിനിൽക്കാൻ നിർബന്ധിതനാക്കുന്നത്.
മുഖ്യമന്ത്രി ചികിത്സക്ക് പോയപ്പോൾ പകരം ചുമതല ഏൽപിക്കപ്പെട്ട ഇ.പി. ജയരാജൻ മന്ത്രിസഭയിൽ രണ്ടാമനായാണ് കണക്കാക്കപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ ഇ.പി. ജയരാജനെ മാറ്റുേമ്പാൾ പകരം പാർട്ടി സെക്രട്ടറി ചുമതല ലഭിക്കാനാണ് സാധ്യത. അനാരോഗ്യം കാരണം മാറിനിൽക്കുന്ന കോടിയേരിയുടെ പിൻഗാമിയായി കണ്ണൂർ ലോബിയിലെ കരുത്തൻ ഇ.പി. ജയരാജൻ എത്തും.
പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്ന മറ്റൊരാളായ എം.വി. ഗോവിന്ദനെ മത്സരിപ്പിക്കാനുള്ള പാർട്ടിയുടെ തീരുമാനം പാർട്ടി െസക്രട്ടറി സ്ഥാനത്തേക്ക് ഇ.പി. ജയരാജെൻറ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ലോക്സഭയിലേക്ക് മത്സരിച്ച് തോറ്റവർക്ക് സീറ്റില്ലെന്ന നിബന്ധന നടപ്പാക്കിയാൽ പി. ജയരാജനും പി.കെ. ശ്രീമതിക്കും വിനയാവും. വടകരയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാൻ ജില്ല സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ പി. ജയരാജന് നിലവിൽ കാര്യമായ പദവികളൊന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.