തിരുവനന്തപുരം: സര്‍ക്കാര്‍തീരുമാനവും ചട്ടങ്ങളും മറികടന്ന് പൊതുമേഖലസ്ഥാപനങ്ങളില്‍ ബന്ധുക്കളെയും പാര്‍ട്ടിനേതാക്കളുടെ മക്കളെയും നിയമിച്ചതുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി ഇ.പി. ജയരാജനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ചീഫ് സെക്രട്ടറിയുടെ അന്വേഷണം പൂര്‍ത്തിയായി. റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭയോഗത്തില്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. നിയമനങ്ങളില്‍ അന്നത്തെ വ്യവസായ മന്ത്രി ജയരാജന് വീഴ്ചയുണ്ടായതായാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് സൂചനയുണ്ട്. പൊതുമേഖലസ്ഥാപനങ്ങളിലേക്ക് നിയമനം നടത്താന്‍ പ്രത്യേക ബോര്‍ഡ് രൂപവത്കരിക്കണമെന്ന ശിപാര്‍ശ, വ്യവസായമേഖലയില്‍ സമഗ്രപരിഷ്കരണത്തിനുള്ള നിര്‍ദേശങ്ങള്‍ തുടങ്ങിയവയും റിപ്പോര്‍ട്ടിലുണ്ട്.
ജയരാജന്‍ നടത്തിയ നിയമനങ്ങള്‍ വിവാദമായതോടെ നടപടിക്രമങ്ങള്‍ പരിശോധിക്കാന്‍ മന്ത്രിസഭയോഗമാണ് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. സര്‍ക്കാര്‍നിര്‍ദേശപ്രകാരം എം.ഡിമാരെ നിയമിക്കുന്നതിന് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത് റിയാബാണ് (പബ്ളിക് സെക്ടര്‍ റീ സ്ട്രക്ചറിങ് ആന്‍ഡ് ഇന്‍േറണല്‍ ഓഡിറ്റ് ബോര്‍ഡ്). എന്നാല്‍, റിയാബിനെ മറികടന്ന് സി.പി.എം നേതാവും എം.പിയുമായ പി.കെ. ശ്രീമതിയുടെ മകന്‍ പി.കെ. സുധീര്‍ നമ്പ്യാരെ കെ.എസ്.ഐ.ഇ എം.ഡിയായും മന്ത്രിയുടെ സഹോദരന്‍െറ മകന്‍െറ ഭാര്യ ദീപ്തി നിഷാദിനെ കേരള ക്ളേ സിറാമിക്സ് ജനറല്‍ മാനേജരായും നിയമിക്കാന്‍ മന്ത്രി നേരിട്ട് വ്യവസായവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് നോട്ട് നല്‍കിയെന്നാണ് ആരോപണം.
പൊതുമേഖലസ്ഥാപനങ്ങളുടെ എം.ഡി സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ച് റിയാബ് നല്‍കിയ പരസ്യത്തില്‍ വിദ്യാഭ്യാസയോഗ്യതയായി നല്‍കിയിരുന്നത് എന്‍ജിനീയറിങ്ങോ ബിസിനസ് അഡ്മിനിസ്ട്രേഷനിലെ ബിരുദാനന്തരബിരുദമോ ആണ്. അപേക്ഷകര്‍ 45നും 55നും ഇടക്ക് പ്രായമുള്ളവരാകണമെന്നും നിഷ്കര്‍ഷിച്ചിരുന്നു. എന്നാല്‍, സുധീര്‍ നമ്പ്യാര്‍ക്ക് ഈ യോഗ്യതകള്‍ ഉണ്ടായിരുന്നില്ളെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.