എറണാകുളം-ബംഗളൂരു വന്ദേഭാരത് സ്പെഷൽ സർവീസ് ജൂലൈ 31 മുതൽ; ട്രെയ്ൻ എറണാകുളത്ത് എത്തിച്ചു

കൊച്ചി: എറണാകുളം-ബംഗളൂരു വന്ദേഭാരത് സ്പെഷൽ ട്രെയ്ൻ (06001) സർവീസ് ജൂലൈ 31ന് ആരംഭിക്കും. സ്പെഷൽ സർവീസിനുള്ള ട്രെയ്ൻ റേക്ക് ഷൊർണൂരിൽ നിന്ന് എറണാകുളത്ത് എത്തിച്ചു. വന്ദേഭാരത് സ്പെഷൽ ട്രെയ്ൻ ആഗസ്റ്റ് 26 വരെ മൂന്ന് ദിവസമാണ് സർവീസ് നടത്തുക. എറണാകുളത്ത് നിന്നും ബംഗളൂരുവിലേക്ക് എ.സി ചെയർ കാറില്‍ 1465 രൂപയും എക്സിക്യുട്ടീവ് ചെയർ കാറിൽ 2945 രൂപയുമാണ് നിരക്ക്.

എറണാകുളം-ബംഗളൂരു വന്ദേഭാരത് സ്പെഷൽ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസ് നടത്തുക. എറണാകുളം-ഷൊർണൂർ-പാലക്കാട്-തിരുപ്പൂർ-സേലം വഴിയാണ് സർവീസ്. എറണാകുളത്ത് നിന്ന് ഉച്ചക്ക് 12.50ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10ന് ബംഗളൂരുവിലെത്തും.

ആഗസ്റ്റ് എട്ടിനും 26നും ഇടയിലെ വ്യഴം, ശനി, തിങ്കൾ ദിവസങ്ങളിൽ പുലർച്ചെ 5.30ന് ബംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ബംഗളൂരു-എറണാകുളം വന്ദേഭാരത് സ്പെഷൽ (06002) ഉച്ചക്ക് 2.20ന് എറണാകുളത്തെത്തും. ഷൊർണൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർ പേട്ട എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ. ഇരുദിശയിലേക്കും 12 സർവീസുകൾ നടത്തും.

Tags:    
News Summary - Ernakulam-Bangalore Vande Bharat Special Service from July 31; The train reached Ernakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.