ശ്രീകണ്ഠപുരം: പ്രമാദമായ ഏരുവേശ്ശി കള്ളവോട്ട് കേസ് തളിപ്പറമ്പ് കോടതി വീണ്ടും മാറ്റിവെച്ചു. 29 ലേക്കാണ് മാറ്റിവെച്ചത്. 2014 ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ കെ. സുധാകരനും പി.കെ. ശ്രീമതിയും മത്സരിച്ചപ്പോൾ ഏരുവേശ്ശി കെ.കെ.എൻ.എം.എ യു.പി സ്‌കൂളിലെ 109-ാം ബൂത്തിൽ കള്ളവോട്ട് ചെയ്തുവെന്നതാണ് കേസ്.
ഏരുവേശ്ശി മണ്ഡലം കോൺഗ്രസ് പ്രസിഡന്റായിരുന്ന ജോസഫ് കൊട്ടുകാപ്പള്ളിയാണ് കേസ് കൊടുത്തത്. പിന്നീട് 57 കള്ളവോട്ടുകൾ ചെയ്തതായി കണ്ടെത്തി. അന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് ജീവനക്കാരെ പ്രതിചേർത്ത് കേസെടുത്തു.
കള്ളവോട്ട് ചെയ്ത 19 പേരെ പ്രതികളാക്കാത്തതിനെതിരെ ജോസഫ് കൊട്ടുകാപ്പള്ളി വീണ്ടും കോടതിയെ സമീപിച്ചതിനെ തുടർന്ന് വോട്ടർമാരായ 57 പേരെ സാക്ഷികളായും കള്ളവോട്ട് ചെയ്ത 19 പേരെ പ്രതികളാക്കിയും റിപ്പോർട്ട് നൽകാൻ കുടിയാൻമല പൊലീസിനോട് നിർദേശിച്ചിരുന്നു. എന്നാൽ രണ്ടുവർഷം കഴിഞ്ഞിട്ടും ഇതുവരെ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.