എല്ലാ ജില്ലയിലും സീറ്റ് വേണം; 35 സ്ത്രീകളുടെ പട്ടികയുമായി മഹിളാ കോൺഗ്രസ്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ എല്ലാ ജില്ലയിലും സീറ്റ് വേണമെന്ന ആവശ്യവുമായി മഹിളാ കോണ്‍ഗ്രസ്. നേതൃത്വം തയാറാക്കിയ 35 പേരുടെ പട്ടിക കെ.പി.സി.സിക്ക് കൈമാറും. ഇനിയും സ്ത്രീകളെ മത്സരിപ്പിക്കാനോ മത്സരിപ്പിച്ചാൽ തന്നെ ജയസാധ്യതയുള്ള സീറ്റുകൾ നൽകാൻ വിസമ്മതിക്കുകയോ ചെയ്യുന്ന ഘട്ടത്തിലാണ് മഹിള കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ ഈ ആവശ്യം മുന്നോട്ടുവെക്കുന്നത്.

35 സീറ്റിലേക്കാണ് പട്ടിക തയാറാക്കിയതെങ്കിലും 14 സീറ്റ് ലഭിക്കുമെന്നാണ് മഹിളാ കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എയെ അരൂരില്‍ തന്നെ വീണ്ടും മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെടും. ലതികാ സുഭാഷിന് ഏറ്റുമാനൂരും പത്മജ വേണുഗോപാലിന് തൃശൂരും ബിന്ദു കൃഷ്ണക്ക് കൊല്ലത്തും സീറ്റ് നല്‍കണമെന്നാണ് ആവശ്യം.

പി.കെ ജയലക്ഷ്മിക്ക് മാനന്തവാടിയും ശ്രീകണ്ഠാപുരം മുന്‍സിപ്പാലിറ്റി അധ്യക്ഷ ഡോക്ടര്‍ കെ.വി ഫിലോമിക്ക് ഇരിക്കൂറും ലാലി വിൻസന്‍റിന് എറണാകുളവും ഉഷാദേവി ടീച്ചർക്ക് കോഴിക്കോട് നോർത്തും നൽകണം. കൊച്ചി മുൻമേയർ സൗമിനിജെയിനേയും മത്സരിപ്പിക്കണമെന്ന് മഹിള കോൺഗ്രസ് ആവശ്യപ്പെടുന്നു.  

Tags:    
News Summary - Every district needs a seat; Mahila Congress with a list of 35 women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.