തിരുവനന്തപുരം: ഡി.സി.സി പട്ടിക പുറത്തുവന്നതോടെ കോൺഗ്രസിൽ പൊട്ടിത്തെറി. പരസ്യമായി വിമർശനം ഉന്നയിച്ച് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള മുതിർന്ന നേതാക്കളും രംഗത്തെത്തി. പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കണമായിരുന്നു എന്നുമാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. പട്ടികയിൽ വേണ്ടത്ര ചർച്ച നടന്നില്ലെന്ന വിമർശനവുമായി ഉമ്മൻചാണ്ടി രംഗത്തുവന്നതിന്‍റെ പിറകെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
എല്ലാവർക്കും ഗ്രൂപ്പുണ്ട്. എല്ലാവരും ഗ്രൂപ്പ് മാനേജർമാരായി പ്രവർത്തിച്ചിട്ടുണ്ട്. ഹൈക്കമാൻഡിന്‍റെ നിർദേശങ്ങൾ അനുസരിക്കേണ്ടത് എല്ലാവരുടേയും കടമയാണെന്നും അത് നിർവഹിക്കണമെന്നും ചെന്നിത്തല പറഞ്ഞു. പട്ടികയിൽ വേണ്ടത്ര ചർച്ചയുണ്ടായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഡി.സി.സി പട്ടിക സംബന്ധിച്ച് കാര്യമായ ചർച്ച നടന്നില്ലെന്നും അതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സംസ്ഥാനത്ത് ഫലപ്രദമായ ചർച്ച നടത്തിയിരുന്നെങ്കിൽ ഇതിനേക്കാൾ നല്ല അന്തരീക്ഷം ഉണ്ടാക്കാൻ സാധിക്കുമായിരുന്നു. ചർച്ച കാര്യമായി നടത്തിയില്ല. ചർച്ച നടത്തിയെന്ന് വരുത്തി. പിന്നീട് ചർച്ച ചെയ്യാമെന്ന് പറഞ്ഞെങ്കിലും ചർച്ചയൊന്നും നടന്നില്ല. അതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. മുമ്പെല്ലാം പുനഃസംഘടനയെക്കുറിച്ച് ഫലപ്രദമായ ചർച്ച നടക്കുന്നത് കൊണ്ട് ഇതുപോലെ പ്രശ്നം ഉണ്ടായിരുന്നില്ല -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.