തിരുവനന്തപുരം: അധ്യയനവും പ്രാക്ടിക്കലും പൂർത്തിയാക്കിയിട്ടും പരീക്ഷ വിജ്ഞാപനം ഇറക്കാത്തത് പോളിടെക്നിക്കുകളിൽ സായാഹ്ന ഡിേപ്ലാമ അവസാന സെമസ്റ്റർ ബാച്ചുകാരെ പ്രതിസന്ധിയിലാക്കി. ഭൂരിഭാഗവും സർക്കാർ എൻ.ഒ.സിയോടെ കോഴ്സിന് ചേർന്ന ജീവനക്കാരാണ്. എൻ.ഒ.സി നവംബറിൽ കഴിഞ്ഞു.
ഒക്ടോബർ-നവംബറിൽ പരീക്ഷ പൂർത്തിയാക്കി ഡിസംബറിൽ ഫലം പ്രസിദ്ധീകരിക്കേണ്ട കോഴ്സാണ്. സർക്കാർ സർവിസിൽ ഉദ്യോഗക്കയറ്റത്തിനായി പഠിക്കാൻ ചേർന്നവരും ഇവരിലുണ്ട്. പരീക്ഷഫലം വരാത്തതിനാൽ ഉദ്യോഗക്കയറ്റ സാധ്യതയും മങ്ങുകയാണ്. കോവിഡ് കാരണം ക്ലാസുകൾ ഒാൺലൈനായാണ് പൂർത്തിയാക്കിയത്. മറ്റ് പരീക്ഷകളെല്ലാം നടക്കുേമ്പാഴും പോളി ഡിേപ്ലാമ പരീക്ഷ മാത്രം നടത്തുന്നില്ലെന്നാണ് ഇവരുടെ പരാതി.
സാേങ്കതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ സ്റ്റേറ്റ് ബോർഡ് ഒാഫ് ടെക്നിക്കൽ എജുേക്കഷനാണ് പരീക്ഷ നടത്തേണ്ടത്. ഇവിടെ ജോയൻറ് കൺട്രോളർ തസ്തിക ഉൾപ്പെടെ ഒഴിഞ്ഞുകിടക്കുന്നതും ഇൻചാർജ് ഭരണവും കാരണം പരീക്ഷ നടത്തിപ്പ് താളം തെറ്റിയ നിലയിലാണ്.
ആറാം സെമസ്റ്ററുകാരുടെ പരീക്ഷ അനിശ്ചിതത്വത്തിൽ നിൽക്കുന്നതിനിടെ അഞ്ചാം സെമസ്റ്ററുകാർക്ക് പരീക്ഷ നടത്താതെ ആറാം സെമസ്റ്റർ ക്ലാസ് തുടങ്ങിയിട്ടുമുണ്ട്. പരീക്ഷ ഇനിയും വൈകിയാൽ കോഴ്സിന് ചേർന്ന സർക്കാർ ജീവനക്കാർ എൻ.ഒ.സി നീട്ടിവാങ്ങേണ്ട പ്രതിസന്ധിയിലാണ്. ഉന്നത വിദ്യാഭ്യാസമന്ത്രിക്കുൾപ്പെടെ നിവേദനം നൽകിയിട്ടും പരീക്ഷക്ക് നടപടിയായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.