കൊച്ചി: വിദ്യാർഥികൾക്കുവേണ്ടി പ്ലസ് ടു പരീക്ഷ എഴുതിയതായി കണ്ടെത്തിയ സംഭവത്തിൽ മ ൂന്നാം പ്രതിയായ അധ്യാപകെൻറ മുൻകൂർ ജാമ്യഹരജി ഹൈകോടതി തള്ളി. കോഴിക്കോട് ചേന്ദമംഗല്ലൂ ർ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനും മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയുമായ പി.കെ. ഫൈസലിെൻറ ഹരജിയാണ് ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ തള്ളിയത്. ആള്‍മാറാട്ടം നടത്തി അധ്യാപകര്‍ പരീക്ഷ എഴുതിയെന്ന ആരോപണം അതിഗുരുതരമാണെന്നും പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
മാര്‍ച്ചില്‍ നടന്ന പരീക്ഷയില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്കുവേണ്ടി അധ്യാപകര്‍ പരീക്ഷ എഴുതിയെന്നും 32 ഉത്തരക്കടലാസ് തിരുത്തിയെന്നുമാണ് മുക്കം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. വിദ്യാര്‍ഥികള്‍ക്കുവേണ്ടി പരീക്ഷ എഴുതിയ രണ്ടാം പ്രതി നിഷാദ് വി. മുഹമ്മദിന് സൗകര്യങ്ങൾ ഒരുക്കി നല്‍കിയെന്നാണ് പരീക്ഷനടത്തിപ്പിെൻറ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായിരുന്ന ഫൈസലിനെതിരായ കുറ്റം. ഗുരുതര കുറ്റകൃത്യമാണ് പ്രതി ചെയ്തതെന്നും ജാമ്യഹരജി തള്ളണമെന്നും പൊലീസ് വാദിച്ചു. സ്കൂളിെൻറ യശസ്സുയര്‍ത്താനാണ് ഈ കുറ്റം ചെയ്തതെങ്കിലും പഠിച്ച് പരീക്ഷ എഴുതുന്ന മറ്റുകുട്ടികളെ വഞ്ചിക്കുന്ന പ്രവൃത്തിയാണിതെന്ന് കോടതി വിലയിരുത്തി.
സമൂഹത്തിന് മാതൃകയാവേണ്ട അധ്യാപകരുടെ ഇത്തരം നടപടികളെ നിസ്സാരമായി കാണാനാവില്ല. കുട്ടികളും രക്ഷിതാക്കളും പരീക്ഷയില്‍ ക്രമക്കേടുകള്‍ നടത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും തികച്ചും വ്യത്യസ്ത കേസാണിത്. കൂട്ടുപ്രതികളുടെ സാന്നിധ്യത്തിലും പ്രതിയെ ചോദ്യം ചെയ്യേണ്ടിവരുമെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
10 ദിവസത്തിനകം ഹരജിക്കാരൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്നും ചോദ്യംചെയ്ത് പൂർത്തിയായാൽ അന്നുതന്നെ മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.