തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷഫലം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. 2032 കേന്ദ്രങ്ങളിലായി 452572 പേരാണ് രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. 28000ത്തോളം വിദ്യാർഥികളാണ് വി.എച്ച്.എസ്.ഇ പരീക്ഷ എഴുതിയത്.
കോവിഡ് സാഹചര്യത്തിൽ ഒേട്ടറെ എതിർപ്പും സംശയങ്ങളും ഉയർന്നതിനിടെ വിദ്യാർഥികളുടെ ഭാവി കരുതിയാണ് രണ്ടു ഘട്ടങ്ങളിലായി പരീക്ഷ പൂർത്തിയാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷഫലം ബുധനാഴ്ച പ്രഖ്യാപിക്കും. കേന്ദ്ര മാനവവിഭവ മന്ത്രി രമേശ് പൊഖ്റിയാല് നിഷാങ്കാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. സി.ബി.എസ്.ഇ ഔദ്യോഗിക വെബ്സൈറ്റായ cbseresult.nic.in യിലൂടെ പരീക്ഷഫലം അറിയാം. 18 ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.
പരീക്ഷഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ
keralaresults.nic.in,
www.dhsekerala.gov.in,
www.prd.kerala.gov.in,
www.results.kite.kerala.gov.in,
www.kerala.gov.in,
www.vhse.kerala.gov.in
ആപ്പ്: PRD Live, Saphalam 2020, iExaMS
സി.ബി.എസ്.ഇ: cbseresult.nic.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.