തിരുവനന്തപുരം: സർക്കാർ എൻജിനീയറിങ് കോളജിൽ സീരീസ് പരീക്ഷക്ക് ഉപയോഗിച്ച അത േ ചോദ്യപേപ്പർ ഉപയോഗിച്ച് സാേങ്കതിക സർവകലാശാലയിൽ ബി.ടെക് പരീക്ഷ. ജനുവരി ഒന് നിന് നടന്ന ബി.ടെക് മൂന്നാം സെമസ്റ്റർ കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിെൻറ സ്വിച്ചിങ് തി യറി ആൻഡ് ലോജിക് ഡിസൈൻ പരീക്ഷയുടെ ചോദ്യേപപ്പറിലാണ് തിരുവനന്തപുരം കോളജ് ഒാഫ് എൻജിനീയറിങ്ങിലെ (സി.ഇ.ടി) സീരീസ് പരീക്ഷ ചോദ്യേപപ്പർ അതേപടി ആവർത്തിച്ചത്.
സംഭവത്തിൽ സാേങ്കതിക സർവകലാശാല അന്വേഷണം തുടങ്ങി. സി.ഇ.ടിയിൽ സീരീസ് പരീക്ഷക്ക് ചോദ്യേപപ്പർ തയാറാക്കിയ അധ്യാപകൻ തന്നെയാണ് സർവകലാശാല പരീക്ഷക്കും ചോദ്യേപപ്പർ തയാറാക്കിയതെന്നാണ് സൂചന. സി.ഇ.ടിയിൽ കഴിഞ്ഞ സെപ്റ്റംബറിൽ നടത്തിയ ഒന്നാം സീരീസ് പരീക്ഷയുടെ ചോദ്യേപപ്പറിലെ ചോദ്യങ്ങൾ അതുപോലെ പകർത്തിവെച്ചാണ് സർവകലാശാല ചോദ്യേപപ്പറും തയാറാക്കിയത്. സീരീസ് പരീക്ഷയുടെ ചോദ്യേപപ്പറിലെ പാർട്ട് ഒന്നിലെ രണ്ടാമത്തെ ചോദ്യം ഒഴിവാക്കിയിട്ടുണ്ട്. മറ്റെല്ലാ ചോദ്യങ്ങളും മാറ്റമില്ലാതെ ആവർത്തിച്ചു.
ചുരുങ്ങിയത് മൂന്ന് അധ്യാപകരിൽനിന്ന് ചോദ്യേപപ്പർ സ്വീകരിച്ച് അതിൽനിന്ന് സർവകലാശാല പരീക്ഷ കൺട്രോളറാണ് പരീക്ഷക്കുള്ളത് തെരഞ്ഞെടുക്കുന്നത്. ഇതിൽ സി.ഇ.ടി അധ്യാപകൻ സമർപ്പിച്ച ചോദ്യം തന്നെയാണ് സർവകലാശാല തെരഞ്ഞെടുത്ത് പരീക്ഷ നടത്തിയതും. സർവകലാശാലക്ക് കീഴിലുള്ള മുഴുവൻ കോളജുകളിലും കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചുള്ളതിനാൽ ഇൗ കോളജുകളിലെയെല്ലാം പരീക്ഷയെ ഇത് ബാധിക്കും. ss
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.