പ​രീ​ക്ഷ​ക​ൾ അ​വ​സാ​നി​ച്ചു; കു​ട്ടി​ക​ൾ​ക്കി​നി അ​വ​ധി​യു​ടെ നാ​ളു​ക​ൾ

തിരുവനന്തപുരം: കണക്ക് പുനഃപരീക്ഷയോടെ ഇൗ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ അവസാനിച്ചു. മറ്റ് ക്ലാസുകളിലേക്കുള്ള പരീക്ഷകളും വ്യാഴാഴ്ച അവസാനിച്ചതോടെ അക്ഷരങ്ങളോടും പുസ്തകങ്ങളോടും വിടചൊല്ലി സംസ്ഥാനത്തെ സ്കൂളുകൾ മധ്യവേനലവധിക്കായി അടച്ചു. കളിയും ചിരിയും കുസൃതികളുമായി ഇനി രണ്ടുമാസത്തോളം നീണ്ട അവധിക്കാലം. 

മാർച്ച് എട്ടിനാണ് പരീക്ഷ ആരംഭിച്ചത്. 27ന് പരീക്ഷ  പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ, കണക്ക് പരീക്ഷ വിവാദത്തെ തുടർന്ന് വീണ്ടും നടത്തേണ്ടി വന്നതിനാൽ രണ്ടുദിവസം വൈകിയാണ് പൂർത്തിയായത്. 4,55,906 വിദ്യാർഥികൾ െറഗുലർ വിഭാഗത്തിലും 2588 പേർ െപ്രെവറ്റ് വിഭാഗത്തിലും പരീക്ഷ എഴുതി. 2933 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. കേരളത്തിനുപുറമെ  ലക്ഷദ്വീപിലെയും ഗൾഫ് മേഖലയിലെയും ഒമ്പതുവീതം കേന്ദ്രങ്ങളിലും പരീക്ഷ നടത്തി. മൂല്യനിർണയം അടുത്തമാസം ആരംഭിക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷക്കിരുന്നത് മലപ്പുറം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പി.കെ.എം.എച്ച്.എസ് എടരിക്കോടാണ്. ഇവിടെ 2233 വിദ്യാർഥികൾ പരീക്ഷയെഴുതി. കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്ന ജില്ലയും വിദ്യാഭ്യാസ ജില്ലയും മലപ്പുറമാണ്. കുറവ് വിദ്യാർഥികൾ പരീക്ഷ എഴുതുന്നത് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്.

അവധിക്കാലം മുന്നിൽക്കണ്ട് ഒട്ടുമിക്ക സ്ഥലത്തും വേനലവധിക്ലാസുകൾ സജ്ജീകരിച്ചുകഴിഞ്ഞു. കുട്ടികളെ റാഞ്ചാൻ ആകർഷകമായ പദ്ധതികളും പരിപാടികളുമാണ് ഇവർ ആസൂത്രണം ചെയ്തിരിക്കുന്നത്. സർക്കാർ സ്ഥാപനങ്ങൾക്ക് കീഴിലും അവധിക്കാല ക്ലാസുകൾ ഇക്കുറിയും ഉണ്ടാകും. എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞവർ പ്രഫഷനൽ വിദ്യാഭ്യാസത്തിൽ കണ്ണുംനട്ട് കോച്ചിങ് സ​െൻററുകളിലേക്ക് ചേേക്കറുന്ന അവസ്ഥ വേനലവധിക്കാലത്തെ മറ്റൊരു കാഴ്ചയാണ്. വേനലവധിയിൽ ക്ലാസുകൾ  നടത്തരുതെന്ന് സർക്കാറിേൻറതടക്കം ഉത്തരവുകൾ ഉണ്ടാകുമെങ്കിലും സ്വകാര്യ മാനേജ്മ​െൻറ് സ്കൂളുകൾ നിർബാധം ക്ലാസ് നടത്താറുണ്ട്. 

Tags:    
News Summary - exams end

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.