പാനൂർ: ചെറുപ്പറമ്പ് കല്ലുവളപ്പ് ചിറ്റിക്കരയിലെ ക്വാറിയിൽ നിർത്തിയിട്ട കരിങ്കല്ല് പൊട്ടിക്കുന്ന എക്സ്കവേറ്റർ തീയിട്ടു നശിപ്പിച്ചു. കല്ല് കോരുന്ന മറ്റൊന്ന് തല്ലിത്തകർക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് ഇവ നശിപ്പിക്കപ്പെട്ട നിലയിൽ തൊഴിലാളികളുടെ ശ്രദ്ധയിൽപെട്ടത്.
പൊയിലൂരിൽ ജനകീയ സമിതി സമരരംഗത്തുള്ള ക്വാറിയുടെ ഉടമ മാറോളി രാജീവെൻറ ഉടമസ്ഥതയിലുള്ളതാണ് രണ്ടു എക്സ്കവേറ്ററും. സമരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ഉടമ രാജീവൻ പറഞ്ഞു.
75 ലക്ഷത്തിെൻറ നഷ്ടം കണക്കാക്കുന്നു. കൊളവല്ലൂർ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.