തലശ്ശേരിയിൽ വൻ സ്​ഫോടക ശേഖരം പിടികൂടി

കണ്ണൂർ: തലശ്ശേരിക്കടുത്ത് നിട്ടൂരിൽ പോലീസ് നടത്തിയ റെയ്ഡിൽ സ്​ഫോടക വസ്തു ശേഖരം പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് പോലിസും ഡോഗ്- ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥരും ചേർന്നാണ് റെയ്ഡ് നടത്തിയത്. പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ, ഗൺ പൌഡർ, തുടങ്ങിയ ബോംബ് നിർമ്മാണ സാമഗ്രികൾ അഞ്ച് കി​ലോയിൽ കൂടുതലുണ്ട്.

നിട്ടൂർ പാലത്തിനടുത്ത് നിർദ്ദിഷ്ട ബൈപാസ് റോഡിനടുത്തായി ഒഴിഞ്ഞ പറമ്പിലുള്ള കുറ്റിക്കാട്ടിൽ പ്ലാസ്റ്റിക് സഞ്ചിയിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ.

ധർമ്മടം എസ്.ഐ.കെ.ഷാജു, എ.എസ്.ഐ.മാരായ രാജേഷ്, സുനിൽ, കണ്ണൂരിൽ നിന്നുള്ള  എസ്.ഐ.ശശിധരൻ, എ.എസ്.ഐ.ജിയാസ്, എന്നിവരുടെ നേത്യത്വത്തിലെത്തിയ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സംയുക്തമായി നടത്തിയ തിരച്ചലിലാണ് ബോംബ് നിർമ്മാണ സാമഗ്രികൾ കണ്ടെത്തിയത്. ഇവ നിർവ്വീര്യമാക്കാനായി ബോംബ് സ്ക്വാഡ് കൊണ്ടുപോയി. സ്ഫോടക വസ്തു ശേഖരം കണ്ടെടുത്ത സംഭവത്തിൽ  ധർമ്മടം പോലീസ് കേസെടുത്തിട്ടുണ്ട് .

Tags:    
News Summary - explosives in thalassery-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.