പാറശ്ശാല: പൊഴിയൂര്‍ തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പൊഴിയൂര്‍ പരുത്തിയൂര്‍ പുതുവല്‍പുരയിടത്തില്‍ പ്രതീഷ് ആണ് (28) അറസ്റ്റിലായത്.
മൊബൈല്‍ ഫോണ്‍ വഴി വ്യാജമായ രീതിയില്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് ചമച്ച് മെഡിക്കല്‍ ഓഫിസറുടെ വ്യാജസീല്‍ നിർമിച്ച് പതിച്ച് നൂറോളം മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്തതായി ഇയാള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് വിതരണം നടത്താൻ പരുത്തിയൂര്‍ സ്വദേശിയായ സ്റ്റഡീബായി എന്നയാൾ സഹായിച്ചതായും ഇയാള്‍ വെളിപ്പെടുത്തി.
വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ൈകയിലെടുക്കാനാണ് മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന ആക്ഷേപവും നാട്ടുകാര്‍ക്കുണ്ട്. നേതാവിെൻറ പ്രേരണയാല്‍ പ്രതീഷ് കുറ്റം ഏറ്റെടുത്തതായി നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാല്‍, സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷണം നടത്തുമെന്ന് പൊഴിയൂര്‍ എസ്. എച്ച്.ഒ വിനുകുമാര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.