തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ഡോക്ടര്‍ ചമഞ്ഞ കല്ലറ സ്വദേശിനിയായ ഇരുപത്തിനാലുകാരിയെ പിടികൂടി. ബുധനാഴ്ച രാവിലെ 10.30നോടടുത്ത് അത്യാഹിത വിഭാഗത്തിലെ പി.ജി ഡോക്ടര്‍മാരുടെ വിശ്രമമുറിയില്‍നിന്നാണ് പിടികൂടിയത്.
രണ്ടു ദിവസം മുമ്പ് ഇതേ മുറിയില്‍ പി.ജി ഡോക്ടറുടെ ബാഗില്‍നിന്ന് 2000 രൂപ നഷ്ടപ്പെട്ടിരുന്നു. ആസമയം സംശയാസ്പദമായ സാഹചര്യത്തില്‍ യുവതി അവിടെയുണ്ടായിരുന്നു. യുവതിയോട് കാര്യമന്വേഷിച്ചപ്പോള്‍ പി.ജി. ഡോക്ടറെന്ന് പറഞ്ഞ് ഇറങ്ങിപ്പോകുകയാണ് ചെയ്തത്. തുടര്‍ന്ന് ബുധനാഴ്ചയും ഈ മുറിയില്‍ യുവതിയെ കണ്ടപ്പോള്‍ പി.ജി ഡോക്ടര്‍മാര്‍ സുരക്ഷ വിഭാഗത്തെ കാര്യം അറിയിച്ചു. സുരക്ഷ ജീവനക്കാര്‍ എയ്ഡ് പോസ്റ്റിലെ പോലീസുകാരനെയും കൂട്ടി അവിടെയത്തെി. അവര്‍ വന്ന് യുവതിയോട് കാര്യമന്വേഷിച്ചപ്പോള്‍ പി.ജി ഡോക്ടറെന്ന് ഉറപ്പിച്ചു പറഞ്ഞു. ഐഡന്‍റിറ്റി കാര്‍ഡ് കാണിക്കാന്‍ പറഞ്ഞപ്പോള്‍ അതിനവര്‍ തയാറായില്ല. സംശയം തോന്നിയ പോലീസുകാരന്‍ മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. വനിത പൊലീസ് ഉള്‍പ്പെടെയുള്ള പോലീസുകാര്‍ വന്ന് അന്വേഷിച്ചപ്പോഴും യുവതി കൃത്യമായ മറുപടി നല്‍കിയില്ല. തുടര്‍ന്ന് സ്റ്റേഷനില്‍ കൊണ്ടുപോയി പരിശോധിച്ചപ്പോള്‍ യുവതിയുടെ പക്കല്‍നിന്നും വ്യാജ ഐഡി കാര്‍ഡ്, 10 കേസ് ഷീറ്റുകള്‍, സ്റ്റെതസ്കോപ്, രണ്ട് മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെടുത്തു. ഡോക്ടര്‍ ചമഞ്ഞതിനെതിരെയും കേസ് ഷീറ്റ് മോഷ്ടിച്ചതിനെതിരെയും ആശുപത്രി അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.