തൊടുപുഴ: രോഗി മരിച്ച സംഭവത്തിൽ വ്യാജ ഡോക്ടർക്ക് കോടതി 20 വർഷം തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം മലയ കോട്ടേജിൽ എൻ.എ. നൈനാനെയാണ് (65) തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
ഇടുക്കി നെടുങ്കണ്ടം കരുണ ആശുപത്രിയിൽ 1999ലാണ് കേസിനാസ്പദമായ സംഭവം. നൈനാൻ ഈ ആശുപത്രിയിൽ ഡോ. ബെഞ്ചമിൻ ഐസക് എന്നപേരിൽ ആൾമാറാട്ടം നടത്തി ഫിസിഷ്യനായി ജോലിചെയ്യുകയായിരുന്നു. എം.ബി.ബി.എസ്, എം.ഡി ബിരുദങ്ങൾ ഉള്ളതായാണ് ബോർഡിൽ എഴുതിയിരുന്നത്. നെഞ്ചുവേദനയുമായി ആശുപത്രിയിൽ എത്തിയ നെടുങ്കണ്ടം കുതിരക്കോളനി വാകത്താനത്ത് താഴത്തുവീട്ടിൽ കരുണാകരൻ പിള്ളയാണ് (68) മരിച്ചത്.
ഇതിനുപിന്നാലെ ഇതേ ആശുപത്രിയിൽ ചികിത്സക്കെത്തിയ മെഡിക്കൽ ബിരുദധാരിയായ മറ്റൊരാളും മരിച്ചു. മരണ വിവരമറിഞ്ഞ് അദ്ദേഹത്തിെൻറ സുഹൃത്തുക്കളായ ഏതാനും ഡോക്ടർമാർ ആശുപത്രിയിലെത്തി കേസ് ഷീറ്റ് വിശദമായി പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. വിശദ ചോദ്യംചെയ്യലിൽ പതറിയ വ്യാജ ഡോക്ടർക്ക് അടിസ്ഥാനയോഗ്യതകൾ പോലും ഇല്ലെന്ന് പിന്നീട് നെടുങ്കണ്ടം സി.ഐയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ബോധ്യമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.