വി.എസി​െൻറ ആരോഗ്യസ്ഥിതി സംബന്ധിച്ച്​ വ്യാജ വാർത്ത; ഡി.ജി.പിക്ക്​ പരാതി

തിരുവനന്തപുരം: ഭരണപരിഷ്​കാര കമീഷൻ ചെയർമാൻ വി.എസ്​. അച്യുതാനന്ദ​​​െൻറ ആരോഗ്യസ്ഥിതി സംബന്ധിച്ച്​ അടിസ്ഥാനരഹ ിതമായ വാർത്ത പ്രചരിപ്പിച്ചതിനെതിരെ ഡി.ജി.പിക്ക്​ പരാതി നൽകി.

വി.എസ്​ അച്യുതാനന്ദ​​​​െൻറ പ്രൈവറ്റ്​ സെക്രട്ടറി സി. സുശീൽ കുമാർ ആണ് വ്യാജ വാർത്തയിൽ കർശന നടപടി ആവശ്യപ്പെട്ട്​​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റക്ക്​ പരാതി നൽകിയത്​. എം. ഫ്ലിൻറ്​ മീഡിയ കോം എന്ന ചാനൽ വഴിയാണ്​ വ്യാജ വാർത്ത പ്രചരിക്കുന്നതെന്ന്​ പരാതിയിൽ പറയുന്നു.

വെള്ളിയാഴ്​ചയാണ്​ വി.എസി​​​െൻറ ആരോഗ്യസ്ഥിതി സംബന്ധിച്ച്​ സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിക്കാൻ തുടങ്ങിയത്​​.

Tags:    
News Summary - fake news abpot VS Achudanandan's health condition -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.