കാഞ്ഞങ്ങാട്: കള്ളവോട്ട് സംഭവത്തിൽ നടപടിയെടുക്കുന്നതില്‍ കാസര്‍കോട് കലക്ടര്‍ സം സ്ഥാനസര്ക്കാറിനെ ഭയക്കുന്നതായി യു.ഡി.എഫ് കാസർകോട് ലോക്സഭ മണ്ഡലം സ്ഥാനാർഥി രാജ്മോഹന്‍ ഉണ്ണിത്താൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാറിെൻറ കീഴിലുള്ളതല്ല. എന്നിട്ടും കലക്ടര്‍ സംസ്ഥാന സര്‍ക്കാറിനെ ഭയക്കുകയാണ്. തെരഞ്ഞെടുപ്പ് കമീഷനാണ് എല്ലാത്തിെൻറയും മേലധികാരി. അത് കലക്ടര്‍ ഓര്‍ക്കണം. സമഗ്രമായ അന്വേഷണമാണ് കലക്ടറോട് ആവശ്യപ്പെടുന്നത്. എന്നാല്‍, പരിശോധിച്ചുവരുന്നുവെന്ന വാക്കുകൾ മാത്രമാണ് കലക്ടറില്‍നിന്ന് ലഭിക്കുന്നതെന്നും ഉണ്ണിത്താന് ആരോപിച്ചു. എത്ര കള്ളവോട്ട് നടന്നാലും സി.പി.എം ഇക്കുറി കാസര്‍കോട് ലോക്സഭ മണ്ഡലത്തില്‍ തോല്‍ക്കും. സി.പി.എമ്മുകാർ കള്ളവോട്ട് ചെയ്തതില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സതീഷ് ചന്ദ്രന് വോട്ടര്‍മാരോട് മാപ്പുപറയണമെന്നും ഉണ്ണിത്താന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.