ഇടുക്കി: പൊലീസിനെതിരെ ഗുരുതരാരോപണവുമായി പണിക്കന്‍കുടിയില്‍ കൊല്ലപ്പെട്ട സിന്ധുവിന്റെ ബന്ധുക്കള്‍. അടുക്കള പുതുക്കി പണിതതാണെന്ന് സിന്ധുവിന്‍റെ മകന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇത് പൊലീസ് മുഖവിലക്കെടുത്തില്ലെന്നാണ് പ്രധാന ആരോപണം. തറയില്‍ മണ്ണ് മാറ്റിയ നിലയില്‍ കണ്ടുവെന്നും ആറാംക്ലാസിൽ പഠിക്കുന്ന കുട്ടി പറഞ്ഞിരുന്നു.
ഇതൊന്നും പൊലീസ് അന്വേഷിച്ചില്ല. പൊലീസ് നായയെ കൊണ്ടുവന്ന് അന്വേഷണം നടത്തിയിരുന്നു. ഇപ്പോൾ സിന്ധുവിന്‍റെ മൃതദേഹം ലഭിച്ച അടുക്കളത്തറയില്‍ നായ ഇരുന്നപ്പോള്‍, മീന്‍തല കണ്ടിട്ടാകും എന്നാണ് പൊലീസുകാര്‍ പറഞ്ഞത്. ബിനോയിയെ സംശയമുണ്ടെന്ന് പറഞ്ഞിട്ടും ഗൗരവത്തിലെടുത്തില്ല എന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. തുടക്കത്തില്‍ തന്നെ പൊലീസ് കുറച്ചുകൂടി ജാഗ്രത കാണിച്ചിരുന്നെങ്കിൽ പ്രതിയെ പിടികൂടാന്‍ കഴിയുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
മൊഴി പൊലീസ് തള്ളിക്കളഞ്ഞതോടെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് ബിനോയിയുടെ വീടിന്‍റെ അടുക്കളയിലെ മണ്ണിളക്കിയത്. തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. പുറത്തെടുത്ത സിന്ധുവിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മൃതദേഹത്തിന് മൂന്നാഴ്ച പഴക്കമുണ്ടെന്നാണ് ഫോറന്‍സിക് സംഘത്തിന്‍റെ പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.