ചാരുംമൂട്: ഉത്സവദിവസം നൃത്തം ചെയ്തത് ഫേസ്ബുക്കിലൂടെ വൈറലാവുകയും പിന്നീട് ചാനലിലെ മിന്നുന്ന പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത എട്ടുവയസ്സുകാരി തലച്ചോറിലുണ്ടായ ഗുരുതര രോഗത്തിന് ചികിത്സസഹായം തേടുന്നു. നൂറനാട് എരുമക്കുഴി മീനത്തേ കിഴക്കേക്കരയിൽ പെയിൻററായ ചന്ദ്രബാബു-രജിത ദമ്പതികളുടെ മകൾ ചന്ദനയാണ് (ദേവു) തിരുവനന്തപുരം എസ്.ഐ.ടി ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്നത്.
തലച്ചോറിലെ കോശങ്ങൾ നശിച്ചുപോകുന്ന രോഗത്തിെൻറ പിടിയിലായ കുട്ടിയുടെ ജീവൻ രക്ഷിക്കാനുള്ള പരിശ്രമത്തിലാണ് ഡോക്ടർമാർ.
കഴിഞ്ഞ വർഷം നൂറനാട് പുത്തൻവിള ക്ഷേത്രോത്സവ ദിവസം മേളക്കാർക്കൊപ്പം ചുവടുവെക്കുന്ന ദൃശ്യങ്ങളിലൂടെയാണ് ചന്ദന ഫേസ്ബുക്കിലൂടെ വൈറലായത്. ചന്ദനയുടെ പ്രകടനം ചാനൽ പരിപാടിയിലൂടെയും ശ്രദ്ധേയമായിരുന്നു.
ദേവുവിെൻറ ജീവൻ നിലനിർത്താൻ കഴിഞ്ഞ ദിവസം മാത്രം 15,000 രൂപ വീതം ചെലവു വരുന്ന നാല് ഇൻജക്ഷനാണ് വേണ്ടിവന്നത്. നിർധനരായ രക്ഷാകർത്താക്കൾ കടം വാങ്ങിയ ഒരുലക്ഷത്തോളം രൂപ മരുന്നിനും ടെസ്റ്റുകൾക്കുമായി ചെലവഴിച്ചുകഴിഞ്ഞു.
ദേവുവിെൻറ മാതാവിെൻറ അക്കൗണ്ട് വിവരം: ജെ.ആർ. രജിത, അക്കൗണ്ട് നമ്പർ -3015101009582, കനറാ ബാങ്ക്, നൂറനാട് ശാഖ. ഐ.എഫ്.എസ്.സി കോഡ്: സി.എൻ.ആർ.ബി 0003015.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.