ഫാറൂഖ്​ കോളജിന്‍റെ എറണാകുളത്തെ ഭൂമി തിരിച്ചു പിടിക്കാൻ വഖഫ്​ ബോർഡ്​ തീരുമാനം

കോഴിക്കോട്​: ഫാറൂഖ്​ കോളജി​​െൻറ എറണാകുളത്തെ അന്യാധീനപ്പെട്ട വഖഫ്​ ഭൂമി തിരിച്ചുപിടിക്കാൻ സംസ്​ഥാന വഖഫ് ​ ബോർഡ്​ തീരുമാനം. ഇടപ്പള്ളി സബ്​ രജിസ്​ട്രാർ ഓഫിസിലെ ആധാരപ്രകാരം കുഴപ്പള്ളി വില്ലേജിലുള്ള 404.78 ഏക്കർ ഭൂമിയാണ്​ തിരിച്ചുപിടിക്കുക. ഇതി​​െൻറ നടപടികൾ തുടങ്ങാൻ ചീഫ്​ എക്​സിക്യൂട്ടിവ്​ ഓഫിസറെ ചുമതലപ്പെടുത്തി.

എം.എസ്​. നസീർ ഭട്ട്​, എം.എസ്​. സുബൈദ ഭായ്​, ഇർഷാദ്​ സേട്ട്​ എന്നിവർ നൽകിയ പരാതിയിലാണ്​ ബോർഡ്​ തീരുമാനം. ബോർഡ്​ യോഗത്തിൽ ചെയർമാൻ റഷീദലി ശിഹാബ്​ തങ്ങൾ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ എം.സി. മായിൻ ഹാജി, അഡ്വ. പി.വി. സൈനുദ്ദീൻ, അഡ്വ. എം. ഷറഫുദ്ദീൻ, അഡ്വ. ഫാത്തിമ റോസ്​ന, അഡീഷനൽ ലോ സെക്രട്ടറി ശ്രീമതി, എ. സജീത, ചീഫ്​ എക്​സിക്യൂട്ടിവ്​ ഓഫിസർ ബി.എം. ജമാൽ എന്നിവർ പ​ങ്കെടുത്തു.

Tags:    
News Summary - Farook College Kozhikode Wakf Board -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.