ആമ്പല്ലൂര്‍ (തൃശൂർ): ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്ബന്ധമാക്കുന്നതിെൻറ സമയപരിധി നീട്ടിയത് നിരവധി വാഹന ഉടമകള്‍ക്ക് ആശ്വാസമായി. പാലിയേക്കരയില്‍ 60 ശതമാനം വാഹനങ്ങള്‍ മാത്രമേ ഫാസ്ടാഗിലേക്ക് മാറിയിട്ടുള്ളൂ. ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്ന നടപടി ഫെബ്രുവരി 15 വരെ നീട്ടിയതായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിെൻറ അറിയിപ്പ്.
ജനുവരി ഒന്ന് മുതല്‍ സമ്പൂര്‍ണ ഫാസ്ടാഗ് സംവിധാനം നടപ്പാക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, വിവിധ കോണുകളില്‍നിന്നുള്ള പ്രതിഷേധം കണക്കിലെടുത്ത് സമയപരിധി നീട്ടിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.
ഏതു ടോള്‍പ്ലാസയിലും ഉപയോഗിക്കാവുന്ന കടലാസ് രഹിത ഏകീകൃത പ്രീപെയ്ഡ് സംവിധാനമാണ് ഫാസ്ടാഗ്. അതേസമയം, ഫാസ്ടാഗ് നിര്‍ബന്ധമാക്കുമ്പോള്‍, പാലിയേക്കരയില്‍ തദ്ദേശവാസികള്‍ക്ക് ലഭിക്കുന്ന യാത്രാ സൗജന്യം പുതിയ വാഹന ഉടമകള്‍ക്ക് ലഭിക്കില്ല.
നിലവില്‍ യാത്രാപാസുള്ള വാഹന ഉടമകള്‍ക്ക് അതുമായി ടോള്‍ അധികൃതരെ സമീപിച്ചാല്‍ ഫാസ്ടാഗ് പതിച്ചുനല്‍കുമെന്നും ഈ ഫാസ്ടാഗ് ഉപയോഗിച്ച് നേരത്തേയുള്ള യാത്രാസൗജന്യം തുടരാന്‍ കഴിയുമെന്നാണ് ടോള്‍ അധികൃതര്‍ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.