മകളുടെ വീട്ടിൽ പോകവെ അച്ഛനും അമ്മയും വാഹനാപകടത്തിൽ മരിച്ചു

മൂവാറ്റുപുഴ: നഗരമധ്യത്തിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. വാളകം മേക്കടമ്പ് ഞാറക്കാട്ടിൽ രാജു (70), ഭാര്യ ലീല (65) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ നഗരത്തിലെ വൺവെ ജങ്​ഷനിലാണ് സംഭവം.

മേക്കടമ്പിൽനിന്നും പുതുപ്പാടിയിലുള്ള മകളുടെ വീട്ടിലേക്ക് പോകുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച ബൈക്കും കോതമംഗലം ഭാഗത്തുനിന്നും നഗരത്തിലേക്ക് വരികയായിരുന്ന ടിപ്പർ ലോറിയുമാണ് ഇടിച്ചത്. ലോറി ലീലയുടെ ദേഹത്ത് കൂടി കയറിയിറങ്ങി. അപകടത്തിൽ ഗുരുതര പരിക്കേറ്റ ദമ്പതികളെ ഉടൻ നാട്ടുകാർ മൂവാറ്റുപുഴ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും രക്ഷിക്കാനായില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.