ചെന്നൈ: മദ്രാസ് െഎ.െഎ.ടിയിലെ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിെൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട് പിതാവ് അബ്ദുൽ ലത്തീഫിെൻറ മൊഴിയെടുത്തു. സഹോദരി ആയിഷ മൊഴി നൽകാനായി ചെെന്നെയിൽ എത്തി. ഫാത്തിമ ഉപയോഗിച്ച ലാപ ്ടോപും െഎപാഡും എത്തിക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച തമിഴ്നാട് മുഖ്യമന്ത്രിയെയും ഡി. ജി.പിയെയും സന്ദർശിച്ചശേഷം അബ്ദുൽലത്തീഫ് വാർത്തസമ്മേളനത്തിൽ െഎ.െഎ.ടി അധികൃതർക്കും പൊലീസിനുമെതിരെ ഗുരുത ര ആരോപണങ്ങളുന്നയിച്ചിരുന്നു. ആത്മഹത്യയിൽ ദുരൂഹതയുണർത്തുന്ന തെളിവുകൾ തെൻറ പക്കലുണ്ടെന്നും വെളിപ്പെടുത് തി.
ഫാത്തിമ നൈലോൺ കയറിൽ തൂങ്ങി മരിച്ചതായാണ് കോട്ടൂർപുരം പൊലീസിെൻറ എഫ്.െഎ.ആറിലുള്ളത്. എന്നാൽ, മൃ തദേഹം കണ്ട സഹപാഠി ഫാത്തിമയുടെ വീട്ടുകാർക്ക് വാട്ട്സ്ആപ് സന്ദേശം അയച്ചിരുന്നു. ഇതിൽ മൃതദേഹം മുട്ടുകുത്തിയ നിലയിലാണ് തൂങ്ങിനിൽക്കുന്നതെന്നും തുടർന്ന് കെട്ട് അഴിച്ചുമാറ്റി കമിഴ്ത്തി കിടത്തിയെന്നും അറിയിച്ചിരുന്നു.
മരിക്കും മുമ്പുള്ള 28 ദിവസങ്ങളിൽ ഫാത്തിമ തെൻറ സ്മാർട്ട്ഫോണിൽ എഴുതിയ കുറിപ്പുകളിൽ നിർണായക വിവരങ്ങളുണ്ടെന്ന് പറയുന്നു. മാർക്ക് പുനർനിർണയവുമായി ബന്ധപ്പെട്ട് ഫാത്തിമ സുഹൃത്തുക്കളുമായി സംസാരിച്ചതിെൻറ വോയ്സ് മെസേജുകളും ലത്തീഫിെൻറ കൈവശമുണ്ട്. ശനിയാഴ്ച ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ചിലെ പ്രത്യേകാന്വേഷണ സംഘം തലവൻ ജോ. കമീഷണർ സി. ഇൗശ്വര മൂർത്തിയുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. തെളിവെടുപ്പ് മൂന്നുമണിക്കൂർ നീണ്ടു.
തെൻറ പക്കലുള്ള മുഴുവൻ രേഖകളും അന്വേഷണസംഘത്തിന് കൈമാറിയതായി അബ്ദുൽ ലത്തീഫ് പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മകളുടെ മരണത്തിൽ നീതികിട്ടുമെന്ന ഉറച്ച പ്രതീക്ഷയാണുള്ളത്. കുറ്റവാളികൾ എത്ര ഉന്നതരായാലും അവർ അറസ്റ്റിലാവുമെന്ന് പൊലീസ് ഉറപ്പ് നൽകി. ഫാത്തിമയുടെ മൊബൈൽഫോൺ കോടതിയിലാണ്. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ തുറക്കുമെന്ന് ലത്തീഫ് വ്യക്തമാക്കി.
അതിനിടെ, കുറ്റാരോപിതരായ സുദർശൻ പത്മനാഭൻ ഉൾപ്പെടെ െഎ.െഎ.ടിയിലെ മൂന്ന് അധ്യാപകരോടും കാമ്പസ് വിട്ടുപോകരുതെന്ന് പൊലീസ് നിർദേശിച്ചു. സുദർശനാണ് മരണത്തിന് മുഖ്യ കാരണക്കാരനെന്ന് ഫാത്തിമ മൊബൈൽഫോൺ നോട്ടിൽ കുറിച്ചിരുന്നു. െഎ.െഎ.ടി കാമ്പസിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ഉണ്ടാവാത്തത് വേദനജനകമാണെന്നും രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായതായി സംശയിക്കുന്നുവെന്നും അന്വേഷണം സി.ബി.െഎയെ ഏൽപിക്കണമെന്നും വിടുതലൈ ശിറുതൈകൾ കക്ഷി പ്രസിഡൻറ് തൊൽ തിരുമാവളവൻ എം.പി പ്രസ്താവിച്ചു. പ്രശ്നം പാർലമെൻറ് സമ്മേളനത്തിൽ ഉന്നയിക്കാൻ ഡി.എം.കെ ഉൾപ്പെടെ വിവിധ രാഷ്ട്രീയകക്ഷികൾ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.