‘ഇന്ത്യ ആപ് കാ പിതാജീ കാ സ്വത്ത് നഹീ ഹെ സംഘി ജീ’; പ്രതികരണവുമായി ഫാത്തിമ തഹിലിയ

എം.എസ്.എഫ് വിദ്യാർഥികൾക്ക് നേരേ ആക്രമണവുമായി എത്തിയ എ.ബി.വി.പിക്കെതിരെ രൂക്ഷ പ്രതികരണവുമായി എം.എസ്.എഫ് മുൻ നേതാവ് ഫാത്തിമ തഹിലിയ രംഗത്ത്. ​ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്സിറ്റിയിലാണ് എം.എസ്.എഫ് വിദ്യാർഥികൾക്കെതിരെ തീവ്ര വലതു വിദ്യാർഥി സംഘടനയായ എ.ബി.വി.പി പ്രവർത്തകർ ‘ഗോലി മാരോ, പാകിസ്താനിൽ പോ’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായി എത്തിയത്. ഇതിനെതിരെയാണ് ഫേസ്ബുക്കിലൂടെ തഹിലിയയുടെ പ്രതികരണം. ‘‘ഇന്ത്യയിൽ നിന്ന് പാകിസ്താനിലേക്ക് പോകൂ എന്ന് ഞങ്ങളോട് ആക്രോശിക്കാൻ ഇന്ത്യ " ആപ്കാ പിതാജീ ക്കാ സ്വത്ത് നഹീ ഹേ സംഘി ജീ.." എന്നാണ് തഹിലിയ ഫേസ്ബുകികൽ കുറിച്ചത്.

ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്സിറ്റിയിൽ എം.എസ്.എഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നതിനിടെ എത്തിയ എ.ബി.വി.പി പ്രവര്‍ത്തകര്‍ മുസ്‌ലിംകളെ വെടിവെക്കണമെന്നും പാകിസ്താനിലേക്ക് പോകൂ എന്നും ആക്രോശിച്ച് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. ചില വിദ്യാർഥികൾ ​ശാരീരികമായി മർദിക്കാൻ ശ്രമിച്ചെന്ന് എം.എസ്.എഫ് വ്യക്തമാക്കി.

Tags:    
News Summary - fathima thahiliya against ABVP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.