തിരുവനന്തപുരം: പനി നിയന്ത്രണ വിധേയമായെന്ന് ആരോഗ്യവകുപ്പ് പറയുേമ്പാഴും സംസ്ഥാനത്ത് പകർച്ചപ്പനിക്കും ഡെങ്കിപ്പനിക്കും ശമനമില്ല. ദിവേസന കാൽലക്ഷം പേർ പനിബാധിച്ച് ആശുപത്രികളിലെത്തുന്നു. വ്യാഴാഴ്ച നാലുപേർക്കുകൂടി ജീവൻ നഷ്ടമായി. പനിബാധിച്ച് തിരുവനന്തപുരം കല്ലിയൂർ സ്വദേശിനി ഓമന (66), ഡെങ്കിപ്പനി ബാധിച്ച് പാലക്കാട് കുമരംപൂത്തൂർ സ്വദേശിനി സബൂറ (40), മലപ്പുറം വാഴക്കാട് സ്വദേശിനി സമീറ (28), കോഴിക്കോട് പനങ്ങാട് സ്വദേശി രാധാകൃഷ്ണൻ (52) എന്നിവരാണ് മരിച്ചത്.
പകർച്ചപ്പനി ബാധിച്ച് 24,804 പേരാണ് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ 3294 പേർ തിരുവനന്തപുരം ജില്ലയിലാണ്. ഡെങ്കിപ്പനി ബാധയെ തുടർന്ന് ചികിത്സ തേടിയ 773പേരിൽ 190 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 71ഉം തലസ്ഥാന ജില്ലയിലുള്ളവരാണ്. 14 പേർക്ക് എച്ച്1എൻ1ഉം ആറുപേർക്ക് എലിപ്പനിയും ഒരാൾക്ക് മലേറിയയും സ്ഥിരീകരിച്ചു.
എച്ച്1എൻ1 തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ രണ്ടുപേർക്ക് വീതവും പത്തനംതിട്ട, എറണാകുളം ജില്ലകളിൽ മൂന്നുപേർക്ക് വീതവും ആലപ്പുഴ, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ ഒരാൾക്ക് വീതവുമാണ് സ്ഥിരീകരിച്ചത്.
വിവിധ ജില്ലകളിലെ പനിബാധിതരുടെ എണ്ണം, ബ്രാക്കറ്റിൽ ഡെങ്കിബാധിതരുടെ കണക്ക്: തിരുവനന്തപുരം 3294 (71), കൊല്ലം 1991 (24), പത്തനംതിട്ട 693 (ആറ്), ഇടുക്കി 523 (ആറ്), കോട്ടയം 1050 (മൂന്ന്), ആലപ്പുഴ 1233(11), എറണാകുളം 1759 (13), തൃശൂർ 2078 (15), പാലക്കാട് 3045 (0), മലപ്പുറം 3033(0), കോഴിക്കോട് 2569 (20), വയനാട് 905 (ആറ്), കണ്ണൂർ 1797 (നാല്), കാസർകോട് 834 (11).
കൊതുകുനശീകരണ പ്രവർത്തനങ്ങൾ നാടാകെ നടക്കുെന്നന്ന് സർക്കാർ അവകാശപ്പെടുമ്പോഴും പനിബാധിതരുടെ എണ്ണത്തിൽ കുറവില്ല. ഈ വർഷം ഇതുവരെ 16 ലക്ഷം പേർക്കാണ് പനി പിടിപെട്ടത്. 300 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. 10,002 പേർക്കാണ് ഇക്കാലയളവിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.