തിരുവനന്തപുരം: ശമനമില്ലാതെ പനിബാധിതരുടെ എണ്ണം കുതിക്കുന്നു. മെഡിക്കൽകോളജ് ഉൾപ്പെടെ വിവിധ സർക്കാർ ആശുപത്രികളിലായി കാൽലക്ഷത്തിലധികം പേർ വെള്ളിയാഴ്ച പനിക്ക് ചകിത്സ തേടി. അതേസമയം, പാലക്കാട്, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലായി അഞ്ചു പനിമരണം കൂടി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ഇതിൽ മൂന്നുപേർ ഡെങ്കിപ്പനി ബാധിച്ചും രണ്ടുപേർ എലിപ്പനി ബാധിച്ചുമാണ് മരിച്ചത്.
പാലക്കാട് മാത്തൂര്‍ സ്വദേശി കണ്ടമുത്തന്‍ (76), തിരുവനന്തപുരം കരകുളം സ്വദേശി തങ്കയ്യന് (65), തിരുവനന്തപുരം തിരുവല്ലം സ്വദേശി അസീം (23) എന്നിവരാണ് ഡെങ്കിപ്പനി മൂലം മരിച്ചത്. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി നൗഷാദ് (44), കോഴിക്കോട് പുതിയങ്ങാടി പ്രദീപന് (50) എന്നിവരുടെ മരണം എലിപ്പനിമൂലമെന്നും സ്ഥിരീകരിച്ചു. പനിബാധിച്ച് വെള്ളിയാഴ്ച ചികിത്സ തേടിയവരുടെ എണ്ണം 25,666 ല്‍ എത്തി. ഇതില്‍ 951 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 198 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതില്‍ 71 ഉം തിരുവനന്തപുരത്താണ്.
കൊല്ലം ജില്ലയില്‍ 54 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. പത്തനംതിട്ടയില്‍ 15ഉം തൃശൂരില്‍ 16ഉം കോഴിക്കോട്ട് 11 ഉം പേര് വീതം ഡെങ്കിക്ക് ചികിത്സ തേടി. ഇടുക്കി (നാല്), കോട്ടയം (ആറ്), ആലപ്പുഴ (ഒമ്പത്), മലപ്പുറം (നാല്), വയനാട് (രണ്ട്), കണ്ണൂര്‍ (നാല്), കാസര്‍കോട് (രണ്ട്) ജില്ലകളിലും ഡെങ്കിപ്പനിക്ക് ശമനമില്ല. അതേസമയം, ഡെങ്കിപ്പനി ലക്ഷണങ്ങളുമായി 810 പേർ ചികിത്സ തേടി. വിവിധ ജില്ലകളിലായി ഏഴു പേര്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴുപേർക്ക് എലിപ്പനിയും കണ്ടെത്തി.
എലിപ്പനി ലക്ഷണങ്ങളുമായി 14 പേരും ചികിത്സ തേടി. 10 പേർക്ക് മലേറിയയും സ്ഥിരീകരിച്ചു. എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളില്ലാണ് മലേറിയ കെണ്ടത്തിയത്. ചിക്കൻപോക്സ് 39 പേർക്കും വയറിളക്ക രോഗങ്ങൾ 2763 പേർക്കും ഹെപ്പറ്റൈറ്റിസ് എ രണ്ടുപേർക്കും ബി മൂന്നുപേർക്കും സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.