representative image

തൃക്കരിപ്പൂരിൽ മീൻവണ്ടികൾ പിടികൂടി പിഴയിട്ടു

തൃക്കരിപ്പൂർ: മത്സ്യമാർക്കറ്റിൽ കച്ചവടത്തിനെത്തിയ മീൻവണ്ടികൾ പൊലീസ് പിടികൂടി. മത്സ്യവിപണനം നിരോധിച്ച ഇവിടെ പാതയോരത്ത് വാഹനത്തിൽ മീൻ മൊത്തവിൽപന നടത്തിയ രണ്ടു വാഹനങ്ങൾ ചന്തേര പൊലീസ് പിടികൂടി പിഴയടപ്പിച്ചു.

ചോമ്പാലയിൽനിന്നും​ തളിപ്പറമ്പ് കുപ്പത്തുനിന്നുമാണ് മീൻ കൊണ്ടുവന്നത്. പകർച്ചവ്യാധി വ്യാപന നിരോധന നിയമപ്രകാരമാണ് ചന്തേര പൊലീസ് പിഴയിട്ടത്.

ചന്തേര അഡീഷനൽ എസ്.ഐ എൻ. സുവർണൻ, എ.എസ്.ഐ വി.എം. മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനങ്ങൾ പിടികൂടിയത്. തൃക്കരിപ്പൂർ മത്സ്യമാർക്കറ്റിനോട് ചേർന്ന് കോഴിക്കട തുറന്നതിനെതിരെയും പൊലീസ് കേസെടുത്തു.

Tags:    
News Summary - fidh vehicles fined -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.