ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹരജികളിൽ സുപ്രീംകോടതി ബുധനാഴ്ച അന്തിമവാദം കേൾക്കും.
തമിഴ്നാട് സർക്കാറിനുവേണ്ടി ഹാജരായ ശേഖർ നാഫഡെയുടെ ആവശ്യപ്രകാരമാണ് ചൊവ്വാഴ്ച പരിഗണിക്കാനിരുന്ന ഹരജികൾ അന്തിമവാദത്തിനായി മാറ്റിയത്. അണക്കെട്ട് സുരക്ഷിതമാണെന്ന് നേരത്തേ മേൽനോട്ട സമിതി റിപ്പോർട്ട് നൽകിയതാണെങ്കിലും മുല്ലപ്പെരിയാറിെൻറ സുരക്ഷ ഒരിക്കൽ കൂടി വിലയിരുത്തേണ്ടതുെണ്ടന്ന് കേന്ദ്ര ജല കമീഷൻ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
അണക്കെട്ടിെൻറ സുരക്ഷ പരിശോധിക്കണമെന്നും അതിന് അന്തർദേശീയ ഏജൻസിയെ ഏൽപിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.