തിരുവനന്തപുരം: വിദഗ്ധരില്‍നിന്നും പൊതുജനങ്ങളില്‍നിന്നും അഭിപ്രായങ്ങള്‍ സ്വീകരിച്ചശേഷം തീരദേശ നിയന്ത്രണ അന്തിമ വിജ്ഞാപനത്തിന് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പരാതികള്‍ പരിശോധിക്കാന്‍ വിദഗ്ധസമിതി രൂപവത്കരിക്കും. കരട് വിജ്ഞാപനം സമിതി പരിശോധിക്കും. പൊതുജനങ്ങള്‍ക്ക് മുന്നില്‍ കരട് പ്രസിദ്ധീകരിച്ച് പരാതി സ്വീകരിക്കും. ജനാഭിപ്രായം തേടി നിയമപരിധിയില്‍നിന്ന് ഇളവുകള്‍ ഉള്‍പ്പെടെ ആവശ്യമായ നടപടികള്‍ സ്വീകരിച്ചാകും അന്തിമ വിജ്ഞാപനം ഇറക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ എം.വി. ഗോവിന്ദന്, കെ. രാജന്, സജി ചെറിയാന്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.