തിരുവനന്തപുരം: മൃഗശാലയിൽ തുറന്നുവിടുന്നതിനിടെ രക്ഷപ്പെടുകയും പിന്നീട് കാണാതാവുകയും ചെയ്ത ഹനുമാൻ കുരങ്ങിനെ കണ്ടെത്തി. പാളയം മസ്കറ്റ് ഹോട്ടലിന് സമീപത്തെ മരത്തിലാണ് കുരങ്ങിനെ കണ്ടെത്തിയത്.
മസ്കറ്റ് ഹോട്ടലിലെയും സമീപത്തെ ബെവ്കോ ഔട്ട്‍ലെറ്റിലെയും ജീവനക്കാരാണ് കുരങ്ങിനെ തിരിച്ചറിഞ്ഞത്. വിവരം പൊലീസിനെയും മൃഗശാല അധികൃതരെയും അറിയിച്ചിട്ടുണ്ട്. ഉയരമുള്ള മരത്തിന്‍റെ ഏറ്റവും മുകളിൽ തളിരില കഴിച്ചാണ് കുരങ്ങ് ഇരിക്കുന്നത്. അതിനാൽ, കുരങ്ങിനെ പിടികൂടുക ശ്രമകരമാണ്.
കഴിഞ്ഞ ദിവസം മസ്കറ്റ് ഹോട്ടലിന് സമീപത്തെ ലേഡീസ് ഹോസ്റ്റലിന് മുകളിൽ കുരങ്ങിനെ കണ്ടിരുന്നു. എന്നാൽ, രാത്രിയായതിനാൽ പിടികൂടാൻ സാധിച്ചിരുന്നില്ല.
കഴിഞ്ഞ 13നായാണ് പെൺ ഹനുമാൻകുരങ്ങ് അധികൃതരുടെ കണ്ണുവെട്ടിച്ച് കൂടിന് വെളിയിൽ ചാടിയത്. മന്ത്രിയുടെ സാന്നിധ്യത്തിൽ തുറന്നകൂട്ടിലേക്ക് മാറ്റാനിരിക്കെയാണ് കുരങ്ങ് ചാടിപ്പോയത്. തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്ന് കൊണ്ടുവന്ന ഹനുമാൻ കുരങ്ങുകളിൽ ഒന്നാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.