കോഴിക്കോട്: കെ.എസ്.എഫ് ഇയിൽ നടത്തിയ റെയിഡിെൻറ വിശദാംശങ്ങൾ വിജിലൻസ് ഡയറക്ടർ പുറത്തുവിടണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല . കോഴിക്കോട് ഡി.സി.സിയിൽ വാർത്താസമ്മേളനത്തിൽ സംസാരികുകയായിരുന്നു അദ്ദേഹം. അഴിമതി കണ്ടുപിടിക്കുേമ്പാഴേക്ക് ധനമന്ത്രി ഉറഞ്ഞു തുള്ളുകയാണ്. കെ.എസ്.എഫ് ഇയിൽ ഗുരുതരമായ അഴിമതിയും ക്രമക്കേടുമാണ് നടക്കുന്നത് എന്ന് നേരത്തെ ആരോപണമുയർന്നതാണ്.
വിജിലൻസ് അന്വേഷണം നടന്നപ്പോഴേക്കും വട്ടാണെന്നാണ് ധനമന്ത്രി പറയുന്നത്. അഴിമതി കണ്ടു പിടിക്കുന്നത് വട്ടാണോ?. അഴിമതി ചൂണ്ടിക്കാട്ടുേമ്പാഴേക്കും ധനമന്ത്രി ചന്ദ്രഹാസമിളക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. അതേ സമയം കെ.എസ്.എഫ്.ഇ അഴിമതി സംബന്ധിച്ച് നിലവിലെ സാഹചര്യത്തിൽ ഇ.ഡി അന്വേഷണം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.റെയിൽ പദ്ധതി നിർത്തിവെക്കണം. കേന്ദ്രം അനുമതി നിഷേധിച്ച പദ്ധതിയാണിത്. ഇതിെൻറ പിന്നിൽ കൺസൽട്ടൻസി തട്ടിപ്പാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ്. ബി.ജെ.പി തദ്ദേശതെരഞ്ഞെടുപ്പോടെ കേരളത്തിൽ അപ്രത്യക്ഷമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.