തിരുവനന്തപുരം: കിഫ്ബിയെ കുറിച്ച സി.എ.ജി സ്പെഷൽ ഒാഡിറ്റ് റിപ്പോർട്ടിനെതിരെ മന്ത്രി കെ.എൻ. ബാലഗോപാൽ. പുറത്തുവന്നത് കരട് റിപ്പോര്‍ട്ട് പോലുമല്ല. വിവാദമുണ്ടാക്കാനുള്ള ശ്രമമാണിത്. നടപടിക്രമങ്ങള്‍ അനുസരിച്ചാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരേണ്ടത്, അതു വരെട്ട. അതല്ലാതെ വിവാദമുണ്ടാക്കുന്നത് സംസ്ഥാനത്തിന് ഗുണകരമെല്ലന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ചട്ട പ്രകാരം നിയമസഭയിലാണ് സി.എ.ജി റിപ്പോർട്ട് െവക്കുക. തുടർന്ന്, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധനക്ക് പോകും.
അന്വേഷിച്ചുകൊണ്ടിരിക്കുേമ്പാൾ എന്തോ ചോദ്യം ഉന്നയിച്ചെന്നാണ് പറയുന്നത്. അതിനെ കുറിച്ച് തനിക്കുപോലും പറയാനാകില്ല. സഭയിൽ വരും മുമ്പ് റിപ്പോർട്ട് പുറത്തുവന്നാൽ പ്രിവിലേജ് പ്രശ്നമുണ്ട്.
അത്തരം ഘട്ടം പോലുമായിട്ടില്ല. വിവാദമുണ്ടാക്കുന്നവർ പൊതുതാൽപര്യം സംരക്ഷിച്ച് എല്ലാം ചെയ്യണം. അന്വേഷണത്തിെൻറ പ്രാഥമിക ഘട്ടം പോലുമായില്ല. സിഎ.ജിയുടേത് രഹസ്യ സ്വഭാവമുള്ള രേഖയാണ്.
പരിശോധന നടത്തിയാൽ കുറ്റം കെണ്ടത്തിയെന്നു പറയുന്നത് ശരിയല്ല. ചോർന്നു കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവടക്കം പ്രതികരിക്കുന്നത്. കിഫ്ബിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമമുണ്ട്. അത് സംസ്ഥാനത്തിന് ഗുണകരമാകില്ല. സർക്കാർ നിയമപരമായി മാത്രമേ നീങ്ങൂവെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: സി.എ.ജി റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും ലോക്കൽ ഒാഡിറ്റിെൻറ പ്രക്രിയ തുടരുകയാണെന്നും കിഫ്ബി. 2019ലാണ് ലോക്കൽ ഓഡിറ്റ് ആവശ്യമുെണ്ടന്ന് അറിയിപ്പ് ലഭിച്ചത്. 2020ൽ ലോക്ഡൗൺ സമയത്ത് പരിശോധനക്ക് എല്ലാ സൗകര്യവും ചെയ്തു. ധനസമാഹരണവും വിനിയോഗവുമടക്കം എല്ലാ പ്രവർത്തനവുമായും ബന്ധപ്പെട്ട ഫയലും സി.എ.ജിക്ക് നൽകി. പരിശോധനകളെ തുടർന്ന് ചില നിരീക്ഷണങ്ങൾ സി.എ.ജി നൽകിയിരുന്നു.
76 പ്രാഥമിക നിരീക്ഷണങ്ങൾക്ക് വിശദ മറുപടി നൽകുകയും നിരീക്ഷണങ്ങൾ 26 ആയി ചുരുങ്ങുകയും ചെയ്തു. ഇതിനും വിശദീകരണം നൽകി. അതിൽ സി.എ.ജി പരിശോധന നടത്തുകയാണ്. ഈ നിരീക്ഷണങ്ങളല്ലാതെ പൂർണ റിപ്പോർട്ട് കിഫ്ബിക്കോ സർക്കാറിലോ ലോക്കൽ ഓഡിറ്റുമായി ബന്ധപ്പെട്ട് സി.എ.ജി നൽകിയിട്ടില്ല. വസ്തുതവിരുദ്ധമായ വാർത്തകൾ സംസ്ഥാനത്തിെൻറ വികസനപ്രക്രിയയെ ഗുരുതരമായി ബാധിക്കും.
ധനകാര്യസ്ഥാപനങ്ങൾ വിശ്വാസ്യത മൂലം കിഫ്ബിക്ക് ഫണ്ട് നൽകാൻ സ്വമേധയാ മുന്നോട്ട് വരുന്നു. കോവിഡ് പ്രതിസന്ധിക്കിടയിലും സ്ഥിരതയാർന്ന റേറ്റിങ് ആണ് അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾ കിഫ്ബിക്ക് നൽകുന്നതെന്നും കിഫ്ബി അറിയിച്ചു.
വൻ ശമ്പളം നൽകുന്ന കിഫ്ബിയിലെ നിയമനങ്ങളിൽ സംവരണ വ്യവസ്ഥകളും ചട്ടങ്ങളും പാലിക്കുന്നില്ലെന്നാണ് ഇന്നലെ പുറത്തുവന്ന കംട്രോളർ-ഒാഡിറ്റർ ജനറൽ റിപ്പോർട്ടിലുള്ളത്. കിഫ്ബി ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ഡോ. കെ.എം. എബ്രഹാമിന് മൂന്ന് വർഷത്തെ കരാർ കാലാവധി നൽകി നിയമിച്ചത് ചട്ടവിരുദ്ധമാണ്. 2.75 ലക്ഷം രൂപ പ്രതിമാസ ശമ്പളവും പത്ത് ശതമാനം വാർഷിക വർധനയുമായായിരുന്നു നിയമനം. പൊതുമേഖല സ്ഥാപനങ്ങളിലെ കരാർ നിയമനങ്ങളുമായി ബന്ധപ്പെട്ട സർക്കാർ വ്യവസ്ഥപ്രകാരം ഒരു വർഷത്തിൽ കൂടിയ കാലത്തേക്ക് നിയമനം പാടിെല്ലന്ന് സി.എ.ജി ചൂണ്ടിക്കാട്ടി.
യോഗ്യതയില്ലാത്തവർക്ക് നിയമനം, ഡെപ്യൂേട്ടഷൻ എന്ന് വിജ്ഞാപനം ചെയ്ത് കരാർ നിയമനം, സൃഷ്ടിക്കാത്ത തസ്തികയിൽ സർക്കാർ അംഗീകാരമില്ലാതെ നിയമനം, ഇല്ലാത്ത താഴ്ന്ന തസ്തികയിൽ നിയമിച്ച് ഉയർന്ന ശമ്പളം നൽകുക തുടങ്ങിയ നടപടികളാണ് സി.എ.ജി അക്കമിട്ട് നിരത്തിയത്. കിഫ്ബിക്കെതിരെ ശക്തമായ നിലപാടെടുത്ത അക്കൗണ്ടൻറ് ജനറൽ എസ്. സുനിൽരാജിെൻറ നിർദേശത്തെ തുടർന്ന് നടന്ന സ്പെഷൽ ഒാഡിറ്റിെൻറ റിപ്പോർട്ടിലാണ് ഇൗ വിവരങ്ങൾ.
നേരിട്ടും സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറ്(സി.എം.ഡി) വഴിയുമാണ് കിഫ്ബിയിൽ നിയമനം. 31-3-20 ൽ 56 പേരെ കരാറിൽ നിയമിച്ചു. ഇതിൽ 46 പേരെയും സി.എം.ഡി വഴിയാണ് എടുത്തത്. സർക്കാർ ചട്ടങ്ങൾക്ക് അനുസൃതമായി ജീവനക്കാരുടെ എണ്ണം പരിശോധിക്കുകേയാ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. പദ്ധതികളുടെ എണ്ണം കൂടിയപ്പോൾ ഇല്ലാത്ത തസ്തികകളിൽ നിയമനം നടത്തി. കരാർ നിയമനങ്ങൾ സർക്കാർ സർവിസ് തസ്തികകളുടേതിന് തുല്യമാക്കി. കരാർ നിയമനങ്ങളിൽ മിനിമം അടിസ്ഥാന ശമ്പളവും ഡി.എയും മറ്റ് അലവൻസുകളുമാണ് നൽേകണ്ടത്. ഇത് ലംഘിച്ചത് വഴി 128.54 ലക്ഷം രൂപയുടെ അധിക ബാധ്യത വന്നു.
ചീഫ് പ്രോജക്ട് എക്സാമിനർ തസ്തികയിലേക്ക് വെബ്സൈറ്റ് വഴി അപേക്ഷ ക്ഷണിച്ചതിൽ കിട്ടിയ മൂന്നിൽ ഒരാളുടെ അപേക്ഷ യോഗ്യതയില്ലാത്തതിനാൽ പ്രോസസ് ചെയ്തില്ല. മറ്റൊന്ന് യോഗ്യതയുണ്ടായിട്ടും തള്ളി. ഡെപ്യൂേട്ടഷൻ നിയമനം എന്നായിരുന്നു നിലപാട്. ശേഷിച്ചയാളെ ബി.എസ്.എൻ.എല്ലിൽനിന്ന് വി.ആർ.എസ് എടുപ്പിച്ച് കരാർ നിയമനം നൽകി. തുല്യ അവസര നിഷേധം, സുതാര്യതയില്ലായ്മ, പരസ്യത്തിൽ പറഞ്ഞ നിബന്ധനകളിൽ നിന്നുള്ള വ്യതിചലനം എന്നിവ വഴി 42.11 ലക്ഷം രൂപയുടെ അധിക ബാധ്യത ഉണ്ടായി. സീനിയർ കൺസൾട്ടൻറ്, കൺസൾട്ടൻറ് തസ്തിക സൃഷ്ടിച്ചതിന് അനുമതി ഉണ്ടായിരുന്നില്ല. മീഡിയ മാനേജ്മെൻറ് കോഒാഡിനേറ്റർ തസ്തിക മാർഗനിർദേശമോ ശമ്പള വ്യവസ്ഥകളോ ഇല്ലാതെ ചെയ്തു -റിപ്പോർട്ടിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.