തിരുവനന്തപുരം: കോവിഡ് മൂന്നാംതരംഗത്തിെൻറ പടിവാതിൽക്കൽ സംസ്ഥാനം നിൽക്കേ അടിസ്ഥാന ജനവിഭാഗങ്ങളിൽ വേണ്ടത്ര ഉത്തേജനം സൃഷ്ടിക്കാൻ സർക്കാർ പ്രഖ്യാപിച്ച പുതിയ സാമ്പത്തിക പാക്കേജിനും സാധിക്കുമോയെന്ന് ആശങ്ക. ആഴ്ചയിൽ രണ്ട് ദിവസത്തെ പൂർണ അടച്ചിടലും ടി.പി.ആർ അടിസ്ഥാനപ്പെടുത്തിയുള്ള ലോക്ഡൗൺ നിയന്ത്രണവും രണ്ടാംവർഷത്തിലേക്ക് കടന്നതോടെ ദൈനംദിന ചെലവുകൾക്ക് േപാലും കഷ്ടപ്പെടുകയാണ് ദിവസ വേതനക്കാർ. സർക്കാറിെൻറ കിറ്റ് പട്ടിണി അകറ്റുെന്നങ്കിലും വിപണിയിലെ പൂർണ നിർജീവാവസ്ഥ സർക്കാറിനെ കടുത്ത ആശങ്കയിലാഴ്ത്തുകയാണ്.
ചെറുകിട വ്യാപാരികൾ, വ്യവസായികൾ, കൃഷിക്കാർ എന്നിവർക്കായി 5650 കോടിയുടെ പാക്കേജാണ് കോവിഡ് പ്രതിസന്ധി മറികടക്കാൻ ധനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ക്ഷേമ പെൻഷനുകളും ക്ഷേമനിധി ബോർഡുകളുടെ ധനസഹായവും അല്ലാതെ അടിസ്ഥാനവർഗത്തിനും പരമ്പരാഗത തൊഴിലാളികൾക്കും ഒരുതരത്തിലുള്ള ഉത്തേജന പരിപാടിയും സർക്കാറിെൻറ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന പരാതി ഇൗ വിഭാഗങ്ങൾക്കുണ്ട്. വിപണിയിൽ കൊടുക്കൽ വാങ്ങൽ നടക്കണമെങ്കിൽ ജനങ്ങളുടെ കൈവശം ആവശ്യത്തിന് പൈസ ആവശ്യമാണ്. എന്നാൽ ഏറ്റവും കൂടുതൽ ക്രയവിക്രയം നടത്തേണ്ട വിഭാഗങ്ങളാണ് കൈവശം ഒന്നുമില്ലാതെ കിറ്റ് മാത്രം കൈമുതലായി ജീവിക്കുന്നത്. സർക്കാർ ജീവനക്കാർക്കും ഉയർന്ന ഇടത്തരം സ്വകാര്യ മേഖലയിലുള്ളവർക്കും മാത്രമാണ് ശമ്പളം കൃത്യമായി ലഭിക്കുന്നത്. എന്നാൽ ഇവരാകെട്ട കാശ് ചെലവഴിക്കുന്നുമില്ല.
ക്ഷേമപദ്ധതികളിൽ അംഗമല്ലാത്ത മോേട്ടാർ വാഹന തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, പരമ്പരാഗത കൈത്തറി, കരകൗശല തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, അവിടങ്ങളിലെ ജീവനക്കാർ, ലോട്ടറി കച്ചവടക്കാർ, വയോധികരായ ദിവസവേതന തൊഴിലാളികൾ, ഗാർഹിക തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങൾ തങ്ങളുടെ കുടുംബത്തിലെ വിദ്യാഭ്യാസ, ആരോഗ്യ ചെലവുകൾ കൂട്ടിമുട്ടിക്കാനാവാതെ രണ്ട് വർഷമായി ബുദ്ധിമുട്ടുകയാണ്. ഇതിന് പുറമേയാണ് കട വാടകയും വൈദ്യുതി, കുടിവെള്ള ചാർജുകളും ബാങ്ക്, സ്വകാര്യ പണമിടപാടുകാർക്കുള്ള വായ്പ നൽകാനാവാതെ കുഴയുന്നത്. സംസ്ഥാനം നിലവിൽ കടന്നുപോകുന്ന അവസ്ഥ ഭരണപക്ഷത്തിനും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നാണ് വെള്ളിയാഴ്ച നിയമസഭയിൽ കെ.കെ. ശൈലജയുടെ പ്രസംഗം തെളിയിച്ചത്.
വിവിധ അടിസ്ഥാന വിഭാഗങ്ങൾക്ക് ജീവിത ചെലവ് നിർവഹിക്കാൻ സർക്കാർ ഇപ്പോൾ നൽകുന്ന സഹായം കൊണ്ട് മാത്രം ആവില്ലെന്നാണ് അവർ ചൂണ്ടിക്കാട്ടിയത്. 'കൈത്തറി മേഖലയിൽ 25,000ത്തിലേറെയും കയർമേഖലയിൽ 40,000ത്തിന് മേലെയും കരകൗശല മേഖലയിൽ 30,000ത്തിലേറെയും കശുവണ്ടി മേഖലയിൽ 25,000ലേറെയും പേർ ജോലിചെയ്യുന്നു. ഖാദി, ബീഡി മേഖലയിൽ 30,000ത്തിലേറെയും മൺപാത്ര നിർമാണത്തിൽ 8,000 പേരും തൊഴിലെടുക്കുന്നു'വെന്ന് ശൈലജ പറഞ്ഞത് ഭരണപക്ഷത്തിനും കൂടിയുള്ള സന്ദേശമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.