കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ എയർഇന്ത്യ എക്സ്പ്രസ് വിമാനാപകടം അന്വേഷിക്കാനെത്തിയ സംഘം ആദ്യഘട്ട തെളിവെടുപ്പ് പൂർത്തിയാക്കി മടങ്ങി. പരിശോധനയിൽ വിമാനത്താവളത്തിൽ സാേങ്കതിക തകരാറുകളൊന്നും കണ്ടെത്താനായില്ലെന്നാണ് സൂചന. തിങ്കളാഴ്ച രാത്രിയെത്തിയ എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) സംഘമാണ് ഡൽഹിയിലേക്ക് മടങ്ങിയത്. വ്യാഴാഴ്ച കരിപ്പൂരിലെത്തിയ വിമാനത്താവള അതോറിറ്റിയുടെ രണ്ടംഗ സംഘവും ഡൽഹിയിലെ ആസ്ഥാനത്തേക്ക് മടങ്ങി.
ഇനി എയർഇന്ത്യ എക്സ്പ്രസിെൻറ ഉന്നത സംഘം മാത്രമാണുള്ളത്. അതോറിറ്റി സംഘം അതോറിറ്റി ചെയർമാനും എ.എ.ഐ.ബി സംഘം വ്യോമയാന മന്ത്രാലയത്തിനും പ്രാഥമിക റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നാണ് വിവരം. രണ്ടാംഘട്ട തെളിവെടുപ്പിൽ തകർന്ന വിമാനം കൂട്ടിയോജിപ്പിച്ച് അടക്കം പരിശോധന നടത്തിയേക്കും.
രണ്ടാംഘട്ട തെളിവെടുപ്പിൽ എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയെ (എ.എ.െഎ.ബി) സഹായിക്കാൻ അമേരിക്കൻ ഏജൻസിയായ നാഷനൽ ട്രാൻസ്പോർേട്ടഷൻ സേഫ്റ്റി േബാർഡും (എൻ.ടി.എസ്.ബി) കരിപ്പൂരിലെത്തുന്നുണ്ട്. സാേങ്കതിക ഉപദേഷ്ടാവ് എന്ന നിലയിലാണ് എൻ.ടി.എസ്.ബിയുടെ നിയമനം. എ.എ.െഎ.ബിയുടെ അഞ്ചംഗ സംഘമാണ് അപകടം അന്വേഷിക്കാൻ കരിപ്പൂരിെലത്തിയിരുന്നത്.
കരിപ്പൂർ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തിൽ തകർന്ന കോഴിക്കോട് വിമാനത്താവളത്തിലെ ഇൻസ്ട്രുമെൻറ് ലാൻഡിങ് സംവിധാനം (െഎ.എൽ.എസ്) നന്നാക്കാനുള്ള ആൻറിനകളെത്തി. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ഗോണ്ടിയ വിമാനത്താവളത്തിൽ നിന്നാണ് ആൻറിനകളെത്തിച്ചത്.
റൺവേ പത്തിലെ െഎ.എൽ.എസാണ് തകർന്നത്. െഎ.എൽ.എസിന് രണ്ട് ഭാഗങ്ങളാണുള്ളത്. ലോക്കലൈസറും ഗ്ലൈഡ് പാത്തും. ലാൻഡ് ചെയ്യുന്ന വിമാനത്തിന് റൺവേയുടെ മധ്യരേഖയിൽ ഇറങ്ങാൻ സഹായിക്കുന്നതാണ് ലോക്കലൈസർ. ഇതിന് 12 ആൻറിനകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.