ത​ട​വ​റ​ക​ളി​ൽ വീ​ഴു​ന്ന ക​ണ്ണീ​രൊ​പ്പ​ൽ ഫി​റോ​സ്​ മ​ർ​ച്ച​ൻ​റി​ന്​ ജീ​വി​ത നി​യോ​ഗം

കോ​ഴി​ക്കോ​ട്​: പി​ഴ​യ​ട​ക്കാ​ൻ പ​ണ​മി​ല്ലെ​ന്ന ഒ​റ്റ​ക്കാ​ര​ണ​ത്താ​ൽ ത​ട​വ​റ​യി​ൽ ​ഹോ​മി​ക്ക​പ്പെ​ട്ട​വ​രു​ടെ ക​ണ്ണീ​രൊ​പ്പ​ൽ ഫി​റോ​സ്​ ​മ​ർ​ച്ച​ൻ​റി​ന്​ ജീ​വി​ത നി​യോ​ഗം.  ഗ​ൾ​ഫി​ലെ വി​വി​ധ ജ​യി​ലു​ക​ളി​ൽ ഇൗ​വി​ധം ക​ഴി​ഞ്ഞ 5500ഒാ​ളം പേ​രെ ജീ​വി​ത​ത്തി​ലേ​ക്ക്​ തി​രി​കെ കൊ​ണ്ടു​വ​ന്ന​തി​​െൻറ സം​തൃ​പ്​​തി​യാ​ണ്​​ ഇ​ദ്ദേ​ഹ​ത്തെ ന​യി​ക്കു​ന്ന​ത്​. പൗ​രാ​വ​ലി​യു​ടെ ആ​ദ​രം ഏ​റ്റു​വാ​ങ്ങു​ന്ന​തി​നാ​യി കോ​ഴി​ക്കോ​ട്ട്​​ എ​ത്തി​യ ഇ​ദ്ദേ​ഹം ത​ട​വ​റ വ​ഴി​യി​ലെ വി​േ​​ശ​ഷ​മാ​ണ്​ പ​ങ്കു​വെ​ച്ച​ത്​.

യു.​എ.​ഇ ജ​യി​ലു​ക​ളി​ൽ വി​ജ​യി​ച്ച ദൗ​ത്യം ഇ​ന്ത്യ​യി​ലും പ​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. മും​ബൈ​യി​ലെ ജ​യി​ലു​ക​ളി​ൽ ഇ​ങ്ങ​നെ ക​ഴി​യു​ന്ന​വ​രെ മോ​ചി​പ്പി​ക്കാ​ൻ സ​ന്ന​ദ്ധ​ത കാ​ണി​ച്ച്​ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്​ ക​ത്ത്​ ന​ൽ​കി​യി​ട്ടു​ണ്ട്​. ജാ​മ്യ​ത്തു​ക​യും പി​ഴ​യും ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്​. സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പ​ട്ടി​ക പ്ര​കാ​ര​മാ​ണ്​ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​തെ​ന്നും ​അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ലോ​ക​ത്ത്​ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി 125 ശാ​ഖ​ക​ളു​ള്ള സ്വ​ര്‍ണ-​വ​ജ്രാ​ഭ​ര​ണ ജ്വ​ല്ല​റി ശൃം​ഖ​ല​യു​ടെ ഉ​ട​മ​യാ​യ ഫി​റോ​സ്​ മ​ർ​ച്ച​ൻ​റി​ന്​ 2008ലാ​ണ്​ ഇ​ത്ത​ര​മൊ​രാ​ശ​യം മ​ന​സ്സി​ലു​ദി​ച്ച​ത്​. യു.​എ.​ഇ​യെ സാ​മ്പ​ത്തി​ക മാ​ന്ദ്യം പി​ടി​കൂ​ടി​യ കാ​ല​ത്താ​ണ്​ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന​വ​രെ​ക്ക​റി​ച്ച്​ ഇ​ദ്ദേ​ഹം അ​റി​യു​ന്ന​ത്​. തൊ​ഴി​ൽ സ്​​ഥ​ല​ത്ത്​ ത​േ​ൻ​റ​ത​ല്ലാ​ത്ത കാ​ര​ണ​ത്താ​ൽ ജ​യി​ലി​ൽ കാ​ല​ങ്ങ​ളാ​യി ക​ഴി​​യു​ന്ന​വ​രാ​ണി​വ​രി​ൽ പ​ല​രും. ജ​യി​ൽ-​പൊ​ലീ​സ് മേ​ധാ​വി​ക​ളെ ക​ണ്ട്​ മ​ന​സ്സി​ലു​ദി​ച്ച ആ​ശ​യം അ​വ​ത​രി​പ്പി​ച്ചു.

ജ​യി​ലി​ൽ​നി​ന്ന്​ ഇ​റ​ങ്ങി​യ​വ​രു​ടെ ഭാ​വം സ​ങ്ക​ൽ​പ​ങ്ങ​ൾ​ക്കും അ​പ്പു​റ​ത്താ​ണെ​ന്ന്​ അ​ദ്ദേ​ഹം ഒാ​ർ​ത്തു. അ​ജ്​​മാ​നി​ലെ ജ​യി​ലി​ൽ ക​ണ്ട പ​ഞ്ചാ​ബു​കാ​ര​​െൻറ ക​ഥ പ​റ​യു​േ​മ്പാ​ൾ ഫി​റോ​സ്​ മ​ർ​ച്ച​ൻ​റി​ന്​ തൊ​ണ്ട​യി​ട​റും. ന​ല്ല നി​ല​ക്ക്​ ജീ​വി​തം ന​യി​ച്ചി​രു​ന്ന പ​ഞ്ചാ​ബു​കാ​ര​ൻ തൊ​ഴി​ലി​ട​ത്ത്​ ത​േ​ൻ​റ​ത​ല്ലാ​ത്ത കാ​ര​ണ​ത്താ​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ച​തു കാ​ര​ണ​മാ​ണ്​ ജ​യി​ലി​ലെ​ത്തി​യ​ത്​. ഏ​ഴു​വ​ർ​ഷം ത​ട​വും പി​ഴ​യു​മാ​ണ്​ ശി​ക്ഷ. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നു​വ​ർ​ഷം​കൂ​ടി ജ​യി​ലി​ൽ ക​ഴി​യ​ണം.
പ​ണ​മി​ല്ലാ​ത്ത​തി​​െൻറ പേ​രി​ൽ കാ​രാ​ഗൃ​ഹ​ത്തി​ൽ ക​ഴി​യു​ന്ന ഇ​ദ്ദേ​ഹ​ത്തോ​ട്​ എ​ന്തു ചോ​ദി​ച്ചാ​ലും ‘ആ, ​ഉം’ തു​ട​ങ്ങി​യ മ​റു​പ​ടി​യാ​ണ്​ ന​ൽ​കു​ക. ചി​ന്ത​യും ഒാ​ർ​മ​യു​മെ​ല്ലാം മ​ര​വി​ച്ചു​പോ​യ ഇ​ദ്ദേ​ഹ​ത്തെ മോ​ചി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്കെ​ത്തി​ച്ചു. ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ്​ മ​നോ​നി​ല തി​രി​ച്ചു​കി​ട്ടി​യ ഇ​ദ്ദേ​ഹം വി​ളി​ച്ച്​ ന​ന്ദി പ​റ​യു​േ​മ്പാ​ൾ ല​ഭി​ച്ച സ​ന്തോ​ഷം ചി​ല്ല​റ​യൊ​ന്നു​മ​ല്ലെ​ന്ന്​ ഫി​റോ​സ്​ മ​ർ​ച്ച​ൻ​റ്​ ഒാ​ർ​ത്തു. 5500ഒാ​ളം പേ​െ​ര മോ​ചി​പ്പി​ച്ച​തി​ലൂ​ടെ കോ​ടി​ക​ളാ​ണ്​ ചെ​ല​വാ​യ​ത്​.

മും​ബൈ​യി​ലെ ദ​രി​ദ്ര കു​ടും​ബ​ത്തി​ൽ ജ​നി​ച്ച്​ പ്യു​വ​ർ ഗോ​ൾ​ഡ്​ എ​ന്ന ജ്വ​ല്ല​റി ശൃം​ഖ​ല​യു​ടെ അ​ധി​പ​നാ​യി വ​ള​ർ​ന്ന​പ്പോ​ഴും വ​ന്ന വ​ഴി മ​റ​ക്കാ​ൻ ഇ​ദ്ദേ​ഹം ത​യാ​റ​ല്ല. ജീ​വി​ത വ​ഴി​യി​ൽ നേ​രി​ട്ട ക​ഷ്​​ട​പ്പാ​ടു​ക​ളും ഇ​ല്ലാ​യ്​​മ​ക​ളു​മാ​ണ്​ ഇ​ത്ത​രം സാ​മൂ​ഹി​ക സേ​വ​ന​ത്തി​ന്​ പ്രേ​ര​ണ​യെ​ന്ന്​ ഇ​ദ്ദേ​ഹം പ​റ​യു​ന്നു. ​വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ ഏ​ഴി​ന്​ ടാ​ഗോ​ർ ഹാ​ളി​ലാ​ണ്​ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ്​. മു​ഖാ​മു​ഖ​ത്തി​ൽ ​അ​ഡ്വ. എം.​കെ. ദി​നേ​ശ്​, തോ​ട്ട​ത്തി​ൽ റ​ഷീ​ദ്​, സി. ​ഹ​നീ​ഫ ഹാ​ജി, ഹി​ദാ​യ​ത്ത്​ ജാ​ഫ​ർ​ഖാ​ൻ, സ​ജീ​വ്​ എ​ന്നി​വ​രും പ​െ​ങ്ക​ടു​ത്തു.

 

Tags:    
News Summary - firose merchant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.