രണ്ട് പെർഫ്യൂമുകൾ എന്‍റെ പേരിൽ ഇറങ്ങുന്നുണ്ട്, കച്ചവടം എന്താ​യെന്ന്​ അറിയില്ല -ഫിറോസ് കുന്നംപറമ്പിൽ

ദുബൈയിൽ ബിസിനസ് ഉണ്ടെന്ന ആരോപണത്തിന് മറുപടിയുമായി തവനൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയും ജീവകാരുണ്യ പ്രവർത്തകനുമായ ഫിറോസ് കുന്നംപറമ്പിൽ. ദുബൈയിലല്ല, ലോകത്തൊരിടത്തും തനിക്ക് ബിസിനസില്ലെന്നും ബിസിനസ് തുടങ്ങുന്നുണ്ടെങ്കിൽ അത് നിർഭയം പറയാൻ അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ദുബൈയിൽ എനിക്ക് ബിസിനസുണ്ടെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. അതുമായി ബന്ധപ്പെട്ട ചില ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. രണ്ട് പെർഫ്യൂമുകൾ തൻെറ പേര് വച്ച് ഇറങ്ങുന്നുണ്ട്. ലാഭത്തിെൻറ ഇത്ര ശതമാനം ചാരിറ്റിക്ക് തരാം എന്നു പറഞ്ഞതു കൊണ്ടാണ് ബ്രാൻഡ് അംബാസഡറായി കൂടെ നിന്നത്. ഇപ്പോ ആ പെർഫ്യൂമുണ്ടോ എന്നു പോലും അറിയില്ല. അതിെൻറ ലാഭ വിഹിതമൊന്നും കിട്ടിയിട്ടില്ല. അവർ പറഞ്ഞത് കച്ചവടം എന്തായി, ഏതായി എന്നറിയില്ല എന്നാണ്. ഞാനതിെൻറ പിറകെ പോയിട്ടുമില്ല -ഫിറോസ് പറയുന്നു.

പോസ്റ്ററുകൾ എഡിറ്റ് ചെയ്തുണ്ടാക്കിയാണ് തനിക്കെതിരെ പ്രചാരണം നടന്നത്. കുറേ അന്തം കമ്മികളാണ് ഇതിനു പിന്നിലെന്നും ഫിറോസ് കുറ്റപ്പെടുത്തി. റിസോർട്ടിൽ സുഖചികിത്സക്ക് പോയെന്ന വിവാദത്തിനും ഫേസ്ബുക്കിൽ തന്നെ ഫിറോസ് മറുപടി നൽകി.

'ഒരുഴിച്ചിലിന് പോകണമെന്ന് ഉദ്ദേശ്യമുണ്ടായിരുന്നു. മലപ്പുറത്ത് പോയ വേളയിൽ അവിടെ ആയുർവേദ റിസോർട്ടിൽ പോയിരുന്നു. കയറുമ്പോൾ ഏഴു മണിയായിരുന്നു. ഡോക്ടർ പരിശോധിച്ചു. അവിടെ ഉഴിച്ചിലിനൊന്നും നിന്നില്ല. രാവിലെ തന്നെ വീട്ടിലേക്ക് തിരിച്ചു പോന്നു. എതിർ സ്ഥാനാർത്ഥി എവിടെപ്പോയി എന്നറിയില്ല. യുഡിഎഫിന്റെ ആളുകൾ അതന്വേഷിക്കാൻ നിൽക്കാറില്ല. ചിലർക്ക് നിഴലു കണ്ടാലും കുരച്ചു കൊണ്ടിരിക്കണം. അതവരുടെ രീതിയാണ്' -ഫിറോസ് കുറ്റപ്പെടുത്തി.

Tags:    
News Summary - Firoz Kunnamparambil facebook live about his business

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.