വിഴിഞ്ഞം: വിഴിഞ്ഞം രാജ്യാന്തര തുറമുഖപദ്ധതി നിർമാണ ഡ്രഡ്ജിങ്ങിെൻറ ഭാഗമായി തൊഴിൽ നഷ്ടപ്പെട്ട ചിപ്പിത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷെൻറ നേതൃത്വത്തിൽ കരയിലും കടലിലും സമരം സംഘടിപ്പിച്ചു. കടലിലൂടെ കട്ടമരം തുഴഞ്ഞ് വിഴിഞ്ഞം തുറമുഖം ഉപരോധിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.
കോവളത്ത് െപാലീസ് തടഞ്ഞതിനെ തുടർന്നാണ് കടലിലും കരയിലും സമരം സംഘടിപ്പിച്ചത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഫിഷറീസ് മന്ത്രി, തുറമുഖ മന്ത്രി, കലക്ടർ എന്നിവർക്ക് പരാതി നൽകിയെങ്കിലും പരിഹാരം ഉണ്ടാകാത്തതിനാലാണ് സമരം സംഘടിപ്പിച്ചതെന്ന് ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു.
കടലിൽ നടന്ന സമരം കത്തോലിക്കാ കോൺഫെഡറേഷൻ സെക്രട്ടറി ഫാ. യൂജിൻ പെരേരയും കരയിലെ സമരം സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ജാക്സൺ പൊള്ളയിലും ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എസ്. സ്റ്റീഫൻ, ജില്ല പ്രസിഡൻറ് വലേരിയൻ ഐസക്, ബെന്നി അഞ്ചുതെങ്ങ്, അടിമലത്തുറ ക്രിസ്തുദാസ്, അജിത് ശംഖുംമുഖം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.