തിരുവനന്തപുരം: പരമ്പരാഗത യാനങ്ങൾക്ക് മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണ പെർമിറ്റ് അനുവദിച്ച് ഉത്തരവായതായി മന്ത്രി സജി ചെറിയാൻ. പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കാൻ ഫെബ്രുവരി 27ന് ഫിഷറീസ്, സിവിൽ സപ്ലൈസ്, മത്സ്യഫെഡ് വകുപ്പുകൾ ചേർന്ന് നടത്തിയ ഏകദിന പരിശോധനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. സംയുക്ത പരിശോധനയിൽ 9594 അപേക്ഷകളിലായി 10,889 യാനങ്ങളും 14,489 എൻജിനുകളും അപേക്ഷിച്ചതിൽ 14,332 എൻജിനുകൾ പെർമിറ്റ് യോഗ്യമാണെന്ന് കണ്ടെത്തി.
60 എണ്ണം യോഗ്യമല്ലെന്ന് കണ്ട് നിരസിച്ചു. 97 എൻജിനുകൾ പരിശോധനക്ക് എത്തിയില്ല. മണ്ണെണ്ണ പെർമിറ്റിന് യോഗ്യമാണെന്ന് കണ്ടെത്തിയ എൻജിനുകളുടെ ലിസ്റ്റ് അംഗീകരിച്ചാണ് പെർമിറ്റ് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.