കൊണ്ടോട്ടി: അഞ്ച് കിലോ കഞ്ചാവ് പിടികൂടിയ കേസിൽ സംഘത്തലവൻ പിടിയിൽ. മഞ്ചേരി കിടങ്ങഴി ഷാപ്പിൻകുന്ന് കോശി ഫിറോസ് എന്ന കണ്ണിയൻ ഫിറോസിനെയാണ് (35) ജില്ല ആൻറി നാർകോട്ടിക് സ്ക്വാഡ് പിടികൂടിയത്. കൊണ്ടോട്ടി, മഞ്ചേരി, അരീക്കോട് മേഖലകളിലെ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് വിതരണത്തിനായി കൊണ്ടുവന്ന അഞ്ച് കിലോ കഞ്ചാവുമായി മഞ്ചേരി കരുവമ്പ്രം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരികടത്ത് സംഘത്തിലെ മൂന്ന് പേരെ ജില്ല ആൻറി നാർകോട്ടിക് സ്ക്വാഡും കൊണ്ടോട്ടി പൊലീസും ചേർന്ന് കഴിഞ്ഞ മാസം പിടികൂടിയിരുന്നു.
മഞ്ചേരി കരുവമ്പ്രം പുല്ലൂർ ഉള്ളാട്ടിൽ അബൂബക്കർ (38), ചെവിട്ടൻകുഴിയിൽ സൽമാൻ ഫാരിസ് എന്ന സുട്ടാണി (35), കണ്ണിയൻ മുഹമ്മദ് ജംഷീർ (31) എന്നിവരെയാണ് കൊണ്ടോട്ടി ഒന്നാം മൈലിൽ വെച്ച് നേരേത്ത പിടിയിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും ഇവരിൽനിന്ന് പിടിച്ചെടുത്തിരുന്നു. മഞ്ചേരി പുല്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ മയക്കുമരുന്ന് മാഫിയ സംഘത്തലവനാണ് ഇപ്പോൾ പിടിയിലായത്. പിടിയിലായ ഫിറോസിന് മഞ്ചേരി എക്സൈസിലും എറണാകുളം ജില്ലയിലുമായി അഞ്ച് കഞ്ചാവ് കേസുകളുണ്ട്.
തമിഴ്നാട്ടിലെ പഴനി, ഒട്ടംചിത്രം തുടങ്ങിയ സ്ഥലങ്ങളിലെ കഞ്ചാവ് മാഫിയകളുമായി അടുത്ത ബന്ധം പുലർത്തുന്ന ഇയാളുടെ നേതൃത്വത്തിൽ വളരെയധികം കഞ്ചാവാണ് മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വിപണനത്തിനായി എത്തിക്കുന്നത്.
ഇയാളെ ചോദ്യം ചെയ്തതിൽ ജില്ലയിലെ ചെറുതും വലുതുമായ നിരവധി ലഹരികടത്ത് സംഘങ്ങളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരുകയാണ്. ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ മലപ്പുറം നാർകോട്ടിക് സെൽ ഡിവൈ.എസ്.പി പി.പി. ഷംസിെൻറ നിർദേശപ്രകാരം കൊണ്ടോട്ടി ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ജില്ല ആൻറി നാർകോട്ടിക് സ്ക്വാഡ് അംഗങ്ങളായ സത്യനാഥൻ മനാട്ട്, അബ്ദുൽ അസീസ്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, എ.എസ്.ഐ സുരേഷ് എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.