representational image

ഹെറോയിനുമായി അഞ്ച് ശ്രീലങ്കൻ സ്വദേശികളെ ബോട്ടിൽനിന്ന് പിടികൂടി

കൊച്ചി: അറബിക്കടലിൽ മത്സ്യബന്ധന ബോട്ടിൽനിന്ന് നാവികസേന ഹെറോയിൻ പിടിച്ചെടുത്തു. ഹെറോയിനുമായി അഞ്ച് ശ്രീലങ്കൻ സ്വദേശികളെയാണ് തിങ്കളാഴ്ച പിടികൂടിയത്. ഇവരെ നാർകോട്ടിക് കൺട്രോൾ ബ്യൂറോക്ക് കൈമാറി.

മയക്കുമരുന്ന് കടത്താൻ സൂക്ഷിച്ച ബോട്ട് കസ്​റ്റഡിയിലെടുത്ത് മട്ടാഞ്ചേരി വാർഫിൽ സൂക്ഷിച്ചിരിക്കുകയാണ്. പിടിയിലായവര്‍ക്ക് അന്താരാഷ്​ട്ര മയക്കുമരുന്ന് കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് അധികൃതർ നൽകുന്ന പ്രാഥമിക വിവരം. മത്സ്യത്തൊഴിലാളികളുടെ വേഷത്തിൽ മയക്കുമരുന്ന് കടത്തുകയായിരുന്നു. 

പാകിസ്​താനിലെ മക്രാന്‍ തീരത്തുനിന്ന് പുറപ്പെട്ട ബോട്ട് തിങ്കളാഴ്ച രാത്രിയാണ് സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ നാവികസേന പിടിച്ചെടുത്തത്. എന്‍.സി.ബിയുടെ കസ്​റ്റഡിയിലുള്ള ശ്രീലങ്കന്‍ സ്വദേശികളെ എന്‍.ഐ.എ, ഐ.ബി ഉള്‍പ്പെടെ ഏജന്‍സികളും ചോദ്യം ചെയ്യും.

Tags:    
News Summary - Five Sri Lankans caught with heroin in fishing boat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.